ആറ്റിങ്ങല്‍: തിരുവനന്തപുരം ആറ്റിങ്ങലില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് ആത്മഹത്യ ചെയ്തു. മണമ്പൂര്‍ സ്വദേശി സുനില്‍ കുമാറാണ് തീകൊളുത്തി ആത്മഹത്യ ചെയ്തത്.

രണ്ട് ദിവസം മുമ്പാണ് സുനില്‍ ഗള്‍ഫില്‍നിന്നും നാട്ടിലെത്തിയത്. തുടര്‍ന്ന് വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു.

ഭാര്യയുമായി പിരിഞ്ഞു താമസിക്കുകയായിരുന്ന ഇദ്ദേഹം ഭാര്യവീട്ടിലെത്തി മകനെ കണ്ടശേഷം പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number 1056)

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ