ഫേസ്ബുക്ക് അടിയന്തരാവസ്ഥയ്‌ക്കെതിരെ ഫേസ്ബുക്കില്‍ പ്രതിഷേധം ശക്തം. വ്യാഴാഴ്ച പുലര്‍ച്ചെ തൂക്കിലേറ്റപ്പെട്ട യാക്കൂബ് മേമന്റെ വധശിക്ഷയെ വിമര്‍ശിച്ച് പോസ്റ്റിട്ട അക്കൗണ്ടുകളാണ് ഫേസ്ബുക്ക് താല്‍കാലികമായി സസ്‌പെന്റ് ചെയ്യുകയും ബ്ലോക്ക് ചെയ്യുകയും ചെയ്തിരിക്കുന്നത്.
ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി പുലര്‍ച്ചെ കോടതി ചേര്‍ന്നിട്ടും യാക്കൂബ് മേമനെ തൂക്കിലേറ്റിയതിനെയായിരുന്നു ഇവര്‍ വിമര്‍ശിച്ചിരുന്നത്. ചലച്ചിത്ര താരം അരുന്ധതിയുടേത് ഉള്‍പ്പെടെയുള്ള പോജുകളാണ് താല്‍കാലികമായി, 24 മണിക്കൂര്‍ നേരത്തേക്ക് സസ്‌പെന്റ് ചെയ്തിരിക്കുന്നത്.
കിസ് ഓഫ് ലവിന്റെ പേജിലെ പോസ്റ്റുകളും നീക്കം ചെയ്തിട്ടുണ്ട്. കമ്യൂണിറ്റി സ്റ്റാന്‍ഡാര്‍ഡ്‌സിന് എതിരാണ് ഇത്തരം പോസ്റ്റുകള്‍ എന്നതാണ് നടപടിക്കു കാരണമായി ഫേസ്ബുക്ക് ചൂണ്ടിക്കാട്ടുന്നത്. ഇത്തരം പോസ്റ്റുകള്‍ ആവര്‍ത്തിച്ചാല്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്യുമെന്നും ഫേസ്ബുക്ക് അറിയിച്ചിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്.
“ഫേസ് ബുക്കില്‍ അടിയന്തിരാവസ്ഥയാണ്. ഈ പോസ്റ്റര്‍ ഫേസ് ബുക്കിന്റെ Communtiy Standards ലംഘിക്കുന്നു എന്ന പേരിലാണല്ലോ കിസ് ഓഫ് ലവ്വിന്റെ പേജ് നീക്കം ചെയ്യുകയും രാഹുല്‍, സുധീഷ്, അരുന്ധതി തുടങ്ങിയവര്‍ക്ക് വിലക്ക് ഏര്‍പ്പെടുതുകയും ചെയ്തത്. പരമാവധി ഈ പോസ്റ്റര്‍ ഇട്ടു പ്രതിഷേധിക്കൂ. അവര്‍ വിലക്കട്ടെ.” എന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. ഒരു മണിക്കൂര്‍ മുമ്പ് പോസ്റ്റ് ചെയ്ത ഈ ആഹ്വാനത്തിന് ഇതിനോടകം തന്നെ നിരവധി ലൈക്കുകളും ഷെയറുകളുമാണ് ലഭിച്ചിരിക്കുന്നത്.
ആരും ശബ്ദിക്കാന്‍ പാടില്ല.. അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കില്ല.. സോഷ്യല്‍ മീഡിയയില്‍ അടിയന്തിരാവസ്ഥ ആണ്.ഇന്നലെ ഭരണകൂ…
Posted by Sandeep Suresh Kumar on Friday, July 31, 2015
എന്നാല്‍ മൂന്നു മണിക്കൂറിനുശേഷം വിലക്ക് നീക്കാന്‍ ഫേസ്ബുക്ക് തയ്യാറായി. ട്വിറ്റര്‍ വഴി ഹാഷ്ടാഗ് കാമ്പയിന്‍ നടത്തിയ ഫെയ്‌സ്ബുക്കിന്റെ ഈ നിലപാട് ദേശീയ തലത്തില്‍ ചര്‍ച്ചയാക്കിയിരുന്നു. #?FoE എന്ന ഹാഷ്ടാഗോടെ പ്രചരിച്ച പോസ്റ്റ് വൈറലായി. ഫെയ്‌സ്ബുക്ക് ഇന്ത്യ ആന്റ് സൗത്ത് ഏഷ്യ കമ്മ്യൂണിക്കേഷന്‍ ഹെഡ് കാള്‍സല്‍ ഡാള്‍ട്ടണെയും ഫെയ്‌സ്ബുക്കിന്റെ ഇന്ത്യാ പബ്ലിക് പോളിസി ഹെഡായ ആംഖി ദാസനിയും ഇക്കാര്യം അറിയിച്ചു. ഇത്തരം ഇടപെടലുകളുടെ ഫലമായി ഫെയ്‌സ്ബുക്ക് പേജ് പുനസ്ഥാപിക്കുകയായിരുന്നു.ആക്ടിവിസ്റ്റുകളായ അനിവര്‍ ജോഷിന, സുനില്‍ എബ്രഹാം തുടങ്ങിയവര്‍ നടത്തിയ ശ്രമങ്ങളാണ് ഫലം കണ്ടത്.
