'ബി.ജെ.പി ഭരണഘടനയെ നശിപ്പിച്ചു, ഇപ്പോള്‍ അംബേദ്ക്കറെയും', യു.പിയില്‍ ദളിതര്‍ക്കു നേരെ നടന്ന ആക്രമണത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി
national news
'ബി.ജെ.പി ഭരണഘടനയെ നശിപ്പിച്ചു, ഇപ്പോള്‍ അംബേദ്ക്കറെയും', യു.പിയില്‍ ദളിതര്‍ക്കു നേരെ നടന്ന ആക്രമണത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി
ന്യൂസ് ഡെസ്‌ക്
Friday, 14th February 2020, 7:29 pm

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ ദളിത് വിഭാഗങ്ങള്‍ക്കു നേരെ ആക്രമണം നടന്ന സംഭവത്തില്‍ ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.

ആക്രമണത്തില്‍ പരിക്കേറ്റവരുടെ ചിത്രങ്ങളും പ്രിയങ്ക ട്വിറ്ററില്‍ പങ്കുവെച്ചു.

‘കാന്‍പൂരിലെ ഗ്രാമത്തില്‍ ഭീംകഥയില്‍ പങ്കെടുത്ത ദളിതര്‍ ആക്രമിക്കപ്പെട്ടിരിക്കുന്നു. നിരവധിപേര്‍ ആശുപത്രിയിലാണ്. ആക്രമിക്കപ്പെട്ടവരെ ബി.ജെ.പി ഇതുവരെ സന്ദര്‍ശിച്ചിട്ടില്ല. ബി.ജെ.പി ഭരണഘടനയെ ആക്രമിച്ചു. ഇപ്പോഴിതാ ബാബാസാഹേബിന്റെ കഥയെയും ആക്രമിച്ചിരിക്കുന്നു’ എന്നാണ് പ്രിയങ്കയുടെ ട്വീറ്റ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വെള്ളിയാഴ്ച രാവിലെയാണ് കാന്‍പൂറിലെ ദെഹത് ഗ്രാമത്തില്‍ നടന്ന ഭീംകഥ യാത്രയ്ക്കിടെ ദളിത് വിഭാഗങ്ങള്‍ക്കു നേരെ ആക്രമണമുണ്ടായത്. അംബേദ്ക്കറുടെ പോസ്റ്റര്‍ ഒരാള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ഉണ്ടാവുന്നത്.

ആക്രമണത്തില്‍ 6 പേര്‍ക്കു പരിക്കേറ്റു. അക്ബര്‍പൂര്‍ ജില്ലാ ആശുപത്രിയിലാണ് പരിക്കേറ്റവര്‍ ചികിത്സയില്‍ കഴിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ആറു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സംഘര്‍ഷമേഖലയില്‍ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയതായി കാന്‍പൂര്‍ ദെഹത് എസ്.പി അനുരാഗ് വാസ്ത അറിയിച്ചു.