ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
kERALA NEWS
ബി.ജെ.പിയിലേക്കില്ല; പ്രചരണം വ്യാജം; അനുകൂല വിധി വരുന്നതുവരെ ശബരിമലയിലേക്കില്ലെന്നും പ്രയാര്‍
ന്യൂസ് ഡെസ്‌ക്
Saturday 12th January 2019 10:38am

പത്തനംതിട്ട: കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് പോകുമെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. ബി.ജെ.പിയിലേക്ക് പോകുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും അത്തരം വാര്‍ത്തകള്‍ തെറ്റാണെന്നും പ്രയാര്‍ പറഞ്ഞു.


”ഡിസാസ്റ്റര്‍ പ്രൈം മിനിസ്റ്റര്‍ ”എന്ന പേരില്‍ മറ്റൊരു സിനിമ എടുക്കേണ്ടിയിരിക്കുന്നു; മോദിക്കെതിരെ മമത ബാനര്‍ജി


ശബരിമല യുവതീപ്രവേശനത്തില്‍ സുപ്രീം കോടതിയിലുള്ള പുനപരിശോധന ഹരജിയില്‍ വിധി അനുകൂലമാകാന്‍ പൊന്‍കുന്നം ജഡ്ജിയമ്മാവന്‍ കോവിലില്‍ വഴിപാട് നേര്‍ന്നിരിക്കുകയാണ് പ്രയാര്‍. മകരവിളക്ക് ദിവസം ക്ഷേത്രനടയില്‍ നാരയണീയ പാരായണവും യജ്ഞവും വഴിപാടും നടത്തുമെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

രാവിലെ ഒന്‍പതുമുതല്‍ രാത്രി ഒന്‍പതുവരെയാണ് പാരായണം. സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി വരുന്നതുവരെയോ കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മാണം നടത്തുന്നതുവരെയോ താന്‍ ശബരിമലയിലേക്കില്ല

Advertisement