നല്ലൊരു റിലീസ് ഡേറ്റ് വേസ്റ്റാകും, നിവിനും വാഴ 2നും ലോട്ടറിയടിക്കും, ദൃശ്യം 3 റിലീസ് ഡേറ്റ് മാറ്റിയാല്‍ മോളിവുഡിന് മൊത്തം ബട്ടര്‍ഫ്‌ളൈ ഇഫക്ട്
Malayalam Cinema
നല്ലൊരു റിലീസ് ഡേറ്റ് വേസ്റ്റാകും, നിവിനും വാഴ 2നും ലോട്ടറിയടിക്കും, ദൃശ്യം 3 റിലീസ് ഡേറ്റ് മാറ്റിയാല്‍ മോളിവുഡിന് മൊത്തം ബട്ടര്‍ഫ്‌ളൈ ഇഫക്ട്
അമര്‍നാഥ് എം.
Sunday, 22nd March 2026, 8:30 pm

ഇന്ത്യന്‍ സിനിമ മുഴുവന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. ജോര്‍ജുകുട്ടിയുടെ മൂന്നാം വരവില്‍ ബോക്‌സ് ഓഫീസിലെ പല റെക്കോഡുകളും തകര്‍ന്ന് വീഴുമെന്ന് ഉറപ്പാണ്. ഫസ്റ്റ് ഡേ മുതല്‍ ഫൈനല്‍ കളക്ഷന്‍ വരെ ഒന്നുവിടാതെ തൂക്കി ഇന്‍ഡസ്ട്രി ഹിറ്റായി മാറാനുള്ള എല്ലാ സാധ്യതകളും ദൃശ്യം 3ക്ക് ഉണ്ട്.

ഏപ്രില്‍ രണ്ടിന് തിയേറ്ററുകളിലെത്തുമെന്ന് പ്രഖ്യാപിച്ച ചിത്രത്തിന്റെ റിലീസ് ഇപ്പോള്‍ അനിശ്ചിതത്വത്തിലാണ്. ഗള്‍ഫ് മേഖലയിലെ യുദ്ധം രൂക്ഷമാകാന്‍ സാഹചര്യമുണ്ടെന്നും ഇക്കാരണം കൊണ്ട് റിലീസ് മാറ്റിവെക്കേണ്ടി വന്നേക്കുമെന്നുമാണ് റൂമറുകള്‍. കേരളത്തിലും തെരഞ്ഞെടുപ്പിന്റെ തിരക്കുകളായതിനാല്‍ കളക്ഷനെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നും കരുതുന്നു. റിലീസിന് രണ്ടാഴ്ച മാത്രം ബാക്കിയുള്ളപ്പോള്‍ അണിയറപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് യാതൊരു പ്രൊമോഷനും ഇതുവരെ ആരംഭിച്ചിട്ടില്ല.

ചിത്രത്തിന്റെ ടീസര്‍ സെന്‍സര്‍ ചെയ്‌തെങ്കിലും ഇതുവരെ അതും പുറത്തുവിട്ടിട്ടില്ല. ഇതെല്ലാമാണ് റിലീസ് ഡേറ്റ് മാറ്റാനുള്ള സാധ്യതയായി പലരും കണക്കാക്കുന്നത്. ദൃശ്യം 3 റിലീസ് മാറ്റിയാല്‍ മറ്റ് സിനിമകള്‍ക്ക് അത് ഗുണം ചെയ്യുമെന്നും ട്രാക്കര്‍മാര്‍ അഭിപ്രായപ്പെടുന്നുണ്ട്. നിലവില്‍ തിയേറ്ററുകളില്‍ മികച്ച മുന്നേറ്റം നടത്തുന്ന ആട് 3യുടെ ലോങ് റണ്ണിന് ദൃശ്യം 3യുടെ പിന്മാറ്റം സഹായകമാകും.

അടുത്തയാഴ്ച തിയേറ്ററുകളിലെത്തുന്ന നിവിന്‍ പോളി ചിത്രം പ്രതിഛായക്കും ഇത് ഗുണം ചെയ്യും. റിലീസ് ചെയ്ത് ഒരാഴ്ചക്കുള്ളില്‍ മറ്റൊരു വലിയ സിനിമ റിലീസ് ചെയ്യുന്നത് പ്രതിഛായക്ക് നെഗറ്റീവാകാന്‍ സാധ്യതയുണ്ട്. സര്‍വ്വം മായക്ക് ശേഷം നിവിന് ബോക്‌സ് ഓഫീസില്‍ തിളങ്ങാനുള്ള സാധ്യതയായാണ് പ്രതിഛായയെ ആരാധകര്‍ കണക്കാക്കുന്നത്.

ദൃശ്യത്തോടൊപ്പം റിലീസ് ചെയ്യുന്ന വാഴ 2നും ഈ പിന്മാറ്റം പോസിറ്റീവായേക്കും. സോളോ റിലീസും വെക്കേഷന്‍ സീസണ്‍ ആരംഭിക്കുന്നതും വാഴ 2ന് ഗുണകരമാണ്. ഏപ്രില്‍ രണ്ടില്‍ നിന്ന് മാറിയാല്‍ മെയ് മാസത്തിലാണ് ദൃശ്യം 3ക്ക് അനുകൂലമായ റിലീസ് ഡേറ്റുള്ളത്. മെയ് പകുതിയോടെ റിലീസ് ചെയ്താല്‍ കളക്ഷനിലും മുന്നേറ്റം നടത്താന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

റിലീസ് ഡേറ്റ് മാറ്റിയോ ഇല്ലയോ എന്ന കാര്യത്തില്‍ നിര്‍മാതാക്കള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ വര്‍ഷം മോഹന്‍ലാലിന്റെ ആദ്യ റിലീസാണ് ദൃശ്യം 3. റിലീസിന് മുമ്പ് തന്നെ റെക്കോഡ് ബിസിനസാണ് ചിത്രം സ്വന്തമാക്കിയത്. ബോളിവുഡ് വമ്പന്മാരായ പനോരമ സ്റ്റുഡിയോസ് ദൃശ്യം 3യുടെ മുഴുവന്‍ റൈറ്റ്‌സും വലിയ തുകക്കായിരുന്നു വാങ്ങിയത്.

Content Highlight: Prathichaya and Vazha 2 will get advantage if Drishyam 3 change their release date

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം