“സല്‍മാന് ജാമ്യം നിഷേധിക്കവെ അയാളുടെ പ്രവൃത്തി ദേശവിരുദ്ധമാണെന്നും കുറ്റം കൊലപാതകത്തെക്കാള്‍ ഗുരുതരമാണെന്നും കോടതി പ്രസ്താവിച്ചതായി റിപ്പോര്‍ട്ടുണ്ട്. റിപ്പോര്‍ട്ടുകളില്‍ വന്നിട്ടുള്ള പരാമര്‍ശമാണ് കോടതി നടത്തിയതെങ്കില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124എ വകുപ്പിന്റെ ദുര്‍വ്യാഖ്യാനങ്ങള്‍ക്കെതിരെ സുപ്രീംകോടതി നല്‍കിയിട്ടുള്ള വിശദീകരണത്തിന്റെ നഗ്‌നമായ ലംഘനമാണിത്. രാഷ്ട്രീയ വിമര്‍ശത്തിനും അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിനും എതിരായ ആയുധമായും ദേശീയതയെക്കുറിച്ചുള്ള ഏകാധിപത്യസങ്കല്‍പ്പം അടിച്ചേല്‍പ്പിക്കാനുള്ള ഉപകരണമായും രാജ്യദ്രോഹക്കുറ്റം എന്ന വകുപ്പിനെ ഉപയോഗിക്കുകയാണ്. ജനാധിപത്യ അവകാശങ്ങള്‍ക്കും പൗരസ്വാതന്ത്ര്യത്തിനും എതിരായ കടന്നാക്രമണങ്ങളുടെ ഭാഗമാണിത്.”-പ്രകാശ് കാരാട്ട്


salman

കോഴിക്കോട്: ദേശീയഗാനത്തെ അപമാനിച്ചെന്ന കേസില്‍ അറസ്റ്റിലായ സല്‍മാനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെ വിമര്‍ശിച്ച് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് രംഗത്ത്. രാജ്യദ്രോഹക്കുറ്റമെന്ന കിരാതമായ വകുപ്പ് ഉപയോഗിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് സല്‍മാനെതിരെയുള്ള കേസെന്ന് പ്രകാശ് കാരാട്ട് അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെതിരെ പാക്കിസ്ഥാന്‍ വിജയിച്ചപ്പോള്‍ ആഹ്ലാദം പ്രകടിപ്പിച്ചുവെന്ന പേരില്‍ മീററ്റിലെ ഒരു സ്വകാര്യ സര്‍വകലാശാലയില്‍ പഠിക്കുന്ന 67 കശ്മീരി വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തത് ഇതിനേക്കാളെല്ലാം അസംബന്ധമാണ്.

“സല്‍മാന് ജാമ്യം നിഷേധിക്കവെ അയാളുടെ പ്രവൃത്തി ദേശവിരുദ്ധമാണെന്നും കുറ്റം കൊലപാതകത്തെക്കാള്‍ ഗുരുതരമാണെന്നും കോടതി പ്രസ്താവിച്ചതായി റിപ്പോര്‍ട്ടുണ്ട്. റിപ്പോര്‍ട്ടുകളില്‍ വന്നിട്ടുള്ള പരാമര്‍ശമാണ് കോടതി നടത്തിയതെങ്കില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124എ വകുപ്പിന്റെ ദുര്‍വ്യാഖ്യാനങ്ങള്‍ക്കെതിരെ സുപ്രീംകോടതി നല്‍കിയിട്ടുള്ള വിശദീകരണത്തിന്റെ നഗ്‌നമായ ലംഘനമാണിത്. രാഷ്ട്രീയ വിമര്‍ശത്തിനും അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിനും എതിരായ ആയുധമായും ദേശീയതയെക്കുറിച്ചുള്ള ഏകാധിപത്യസങ്കല്‍പ്പം അടിച്ചേല്‍പ്പിക്കാനുള്ള ഉപകരണമായും രാജ്യദ്രോഹക്കുറ്റം എന്ന വകുപ്പിനെ ഉപയോഗിക്കുകയാണ്. ജനാധിപത്യ അവകാശങ്ങള്‍ക്കും പൗരസ്വാതന്ത്ര്യത്തിനും എതിരായ കടന്നാക്രമണങ്ങളുടെ ഭാഗമാണിത്.” പ്രകാശ് കാരാട്ട് വ്യക്തമാക്കുന്നു.


കൂടുതല്‍ വായിക്കുക:

സല്‍മാനെതിരെയുള്ള ദേശദ്രോഹ കേസ് നിലനില്‍ക്കുന്നതല്ല: ബി.ആര്‍.പി ഭാസ്‌കര്‍

Standing is unpatriotic, sitting is anti-national 

Case against Salman legally untenable, says B.R.P. Bhaskar

ദേശീയഗാനം എവിടെ, എങ്ങനെ, എപ്പോള്‍ ഏതു സാഹചര്യത്തില്‍ ആലപിക്കണം ?

രാജ്യദ്രോഹക്കുറ്റം: പ്രതിയോഗികളെ നിശബ്ദമാക്കാന്‍


ബ്രിട്ടീഷ് കൊളോണിയല്‍ വാഴ്ചയുടെ കാലത്ത് സര്‍ക്കാരിനെയോ രാജഭരണത്തിന്റെയോ അധികാരത്തിനെതിരെ ജനങ്ങളെ ഇളക്കിവിടുക എന്നതാണ് രാജ്യദ്രോഹം കൊണ്ട് അര്‍ത്ഥമാക്കുന്നത്. കുപ്രസിദ്ധമായ ഈ വകുപ്പ് ഗാന്ധിജി, ബാലഗംഗാധര തിലകന്‍ തുടങ്ങിയ സ്വാതന്ത്ര്യസമര സേനാനികള്‍ക്കെതിരെ ചുമത്തുകയും അവരെ ദീര്‍ഘകാലം തടവുശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടാണ് “ഗാന്ധിജി രാജ്യദ്രോഹനിയമത്തെ പൗരസ്വാതന്ത്ര്യം അടിച്ചമര്‍ത്താനായി ആവിഷ്‌കരിച്ച ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ രാഷ്ട്രീയവകുപ്പുകളിലെ രാജകുമാരന്‍” എന്ന് വിശേഷിപ്പിച്ചതെന്ന് കാരാട്ട് വിശദീകരിക്കുന്നു.


ഈ വകുപ്പ് അടുത്തിടെ ദുരുപയോഗം ചെയ്യുന്നതിന്റെ ഉദാഹരണങ്ങള്‍ തന്റെ ലേഖനത്തില്‍ പ്രകാശ് കാരാട്ട് നിരത്തുന്നു. ബിനായക് സെന്നിനെതിരായ രാജ്യദ്രോഹക്കുറ്റം, കശ്മീരി സ്വാതന്ത്ര്യത്തിനായി സംസാരിച്ചതിന് അരുന്ധതി റോയ്‌ക്കെതിരായ കേസ്, അഴിമതിക്കെതിരെ കാര്‍ട്ടൂണ്‍ വരച്ചതിന് അസിം ത്രിവേദിയ്‌ക്കെതിരായി എടുത്ത കേസ്, കൂടംകുളം ആണവനിലയത്തിനെതിരായ പ്രകടനത്തില്‍ പങ്കെടുത്ത മൂവായിരത്തിലധികം പേര്‍ക്കെതിരെയെടുത്ത കേസ്, ആദിവാസി വിദ്യാര്‍ത്ഥി ഇത്തല മാലക്കൂടിനും അച്ഛനുമെതിരെയെടുത്ത രാജ്യദ്രോഹക്കേസ് തുടങ്ങി ഉദാഹരണങ്ങള്‍ നിരവധിയാണ്.


ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 124എ വകുപ്പിനെക്കുറിച്ച് 1951ല്‍ പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ ജവഹര്‍ലാല്‍ നെഹ്‌റു അഭിപ്രായപ്പെട്ടതും കാരാട്ട് ചൂണ്ടിക്കാട്ടുന്നു. ” എന്റ് അഭിപ്രായത്തില്‍ ഈ വകുപ്പ് അങ്ങേയറ്റം എതിര്‍ക്കപ്പെടേണ്ടതും നിന്ദ്യവുമാണ്. നാം പാസാക്കുന്ന ഒരു നിയമത്തിലും ഇതിന് സ്ഥാനം ലഭിക്കരുത്.” ഈ കൊളോണിയല്‍ കാല നിയമത്തിന് കുപ്രസിദ്ധ ചരിത്രമുണ്ടായിരുന്നിട്ടും പ്രഥമ പ്രധാനമന്ത്രി തന്നെ പരസ്യമായി പ്രസ്താവിച്ചിട്ടും 124 വകുപ്പ് ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ ഭാഗമായി തുടരുന്നുവെന്നും പ്രകാശ് കാരാട്ട് കുറ്റപ്പെടുത്തുന്നു.

ഈ വകുപ്പ് അടുത്തിടെ ദുരുപയോഗം ചെയ്യുന്നതിന്റെ ഉദാഹരണങ്ങള്‍ തന്റെ ലേഖനത്തില്‍ പ്രകാശ് കാരാട്ട് നിരത്തുന്നു. ബിനായക് സെന്നിനെതിരായ രാജ്യദ്രോഹക്കുറ്റം, കശ്മീരി സ്വാതന്ത്ര്യത്തിനായി സംസാരിച്ചതിന് അരുന്ധതി റോയ്‌ക്കെതിരായ കേസ്, അഴിമതിക്കെതിരെ കാര്‍ട്ടൂണ്‍ വരച്ചതിന് അസിം ത്രിവേദിയ്‌ക്കെതിരായി എടുത്ത കേസ്, കൂടംകുളം ആണവനിലയത്തിനെതിരായ പ്രകടനത്തില്‍ പങ്കെടുത്ത മൂവായിരത്തിലധികം പേര്‍ക്കെതിരെയെടുത്ത കേസ്, ആദിവാസി വിദ്യാര്‍ത്ഥി ഇത്തല മാലക്കൂടിനും അച്ഛനുമെതിരെയെടുത്ത രാജ്യദ്രോഹക്കേസ് തുടങ്ങി ഉദാഹരണങ്ങള്‍ നിരവധിയാണ്.

[]ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെതിരെ പാക്കിസ്ഥാന്‍ വിജയിച്ചപ്പോള്‍ ആഹ്ലാദം പ്രകടിപ്പിച്ചുവെന്ന പേരില്‍ മീററ്റിലെ ഒരു സ്വകാര്യ സര്‍വകലാശാലയില്‍ പഠിക്കുന്ന 67 കശ്മീരി വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തത് ഇതിനേക്കാളെല്ലാം അസംബന്ധമാണെന്നും കാരാട്ട് വ്യക്തമാക്കുന്നു. വന്‍പ്രതിഷേധത്തെത്തുടര്‍ന്ന് കുട്ടികള്‍ക്കെതിരെ കേസെടുത്തത് പിന്‍വലിച്ചെങ്കിലും സര്‍വകലാശാലയില്‍ നിന്ന് ഇവരെ പുറത്താക്കിയിരിക്കുകയാണ്.

നരേന്ദ്രമോദിയെ അപകീര്‍ത്തിപ്പെടുത്തുന്നെന്ന പേരില്‍ കേരളത്തിലെ കോളേജ് മാഗസീനിന് പിന്നില്‍ പ്രവര്‍ത്തിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തതിനെയും പ്രകാശ് കാരാട്ട് വിമര്‍ശിക്കുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടില്ലെങ്കിലും ഇവര്‍ക്കെതിരെ മറ്റ് വകുപ്പുകള്‍ പ്രകാരം കേസെടുത്തത് ഇതേ ഔദ്യോഗിക അസഹിഷ്ണുതയുടെ ഭാഗമാണെന്നും കാരാട്ട് വിശദീകരിക്കുന്നു.

ബാല്‍ താക്കറെയുടെ ശവസംസ്‌കാരദിവസം ബന്ദ് നടത്തിയതിനെതിരെ അഭിപ്രായം പ്രകടിപ്പിച്ച വിദ്യാര്‍ത്ഥിനികളെ 66എ പ്രകാരം അറസ്റ്റ് ചെയ്തതും പ്രകാശ് കാരാട്ട് സൂചിപ്പിക്കുന്നു. രാജ്യദ്രോഹക്കുറ്റത്തെ തന്നെ നിയമത്തില്‍ നിന്ന് ഒഴിവാക്കണമെന്നും ഇന്റര്‍നെറ്റിലെ അഭിപ്രായപ്രകടന സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ഐ.ടി നിയമത്തിലെ 66എ വകുപ്പ് ഭേദഗതി ചെയ്യണമെന്നും കാരാട്ട് ദേശാഭിമാനി ദിനപത്രത്തിലെ “ദിശ”യെന്ന തന്റെ കോളത്തില്‍ വിശദീകരിക്കുന്നു.

സല്‍മാന്‍ വിഷയത്തില്‍ ആദ്യമായാണ് ഒരു മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടിയുടെ നേതാവ് പ്രത്യക്ഷമായി രംഗത്തുവന്നിരിക്കുന്നത്. മര്‍ദകനിയമങ്ങളായ രാജ്യദ്രോഹക്കുറ്റത്തിനും ഐ.ടി നിയമത്തിലെ 66എയുമായും ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന സംവാദത്തിന് കരുത്താകുന്നതായിരിക്കും പ്രകാശ് കാരാട്ടിന്റെ പാര്‍ട്ടി പത്രത്തിലെ ഈ ലേഖനം.