ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം. ചിത്രത്തിലേക്ക് പുതിയ അഭിനേതാക്കളെ തേടുകയാണ് അണിയറ പ്രവര്‍ത്തകര്‍.

9 മുതല്‍ 14 വയസ്സിനിടയിലുള്ള പെണ്‍കുട്ടികളെയും 20നും 35നും ഇടയില്‍ പ്രായമുള്ള ആണ്‍ അഭിനേതാക്കളെയുമാണ് അണിയറ പ്രവര്‍ത്തകര്‍ തേടുന്നത്.

ഊര്‍ജസ്വലരായ, നൃത്തവും ജിംനാസ്റ്റിക്കും പരിചയമുള്ള പെണ്‍കുട്ടികളെയും നൃത്തവും കായികാഭ്യാസവും പരിചയമുള്ള ആണ്‍കുട്ടികളെയുമാണ് തേടുന്നത്. താത്പര്യമുള്ളവര്‍ക്ക് vymtalent@gmail.com എന്ന ഇ-മെയില്‍ ഐഡിയിലേക്ക് പ്രൊഫൈല്‍ അയക്കാം.

പ്രഭാസിന്റെ 21 ാമത്തെ ചിത്രമാണിത്. പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിന് നിലവില്‍ പ്രഭാസ് 21 എന്നാണ് പേരിട്ടിരിക്കുന്നത്. ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ദീപിക പദുകോണാണ് ചിത്രത്തിലെ നായികയാവുന്നത്.

നാഗ് അശ്വിന്‍ സംവിധാനം ചെയ്ത് ദേശീയ പുരസ്‌ക്കാരം സ്വന്തമാക്കിയ മഹാനടി ടീമും ഈ ചിത്രത്തിനായി ഒന്നിക്കുന്നുണ്ട്. ഛായാഗ്രാഹകന്‍ ഡാനി സാഞ്ചസ് ലോപ്പസ്, സംഗീത സംവിധായകന്‍ മിക്കി ജെ മേയര്‍ എന്നിവരാണ് പുതിയ ചിത്രത്തിലും ഒന്നിക്കുന്നത്

നിര്‍മാണ കമ്പനിയായ വൈജയന്തി ഫിലിംസ് ആണ് ഇരുവരും ചിത്രത്തിന്റെ ഭാഗമാവുന്നത് സോഷ്യല്‍ മീഡിയ വഴി അറിയിച്ചത്.

സംവിധായകന്‍ ത്രിവിക്രം ശ്രീനിവാസിന്റെ എ ആ, സംവിധായകന്‍ ശേഖര്‍ കമ്മുലയുടെ ഹാപ്പി ഡെയ്സ്, മഹേഷ് ബാബുവിന്റെ ബ്രഹ്‌മസ്ത്രംതുടങ്ങി നിരവധി തെന്നിന്ത്യന്‍ ചിത്രങ്ങളുടെ സംഗീത സംവിധായകനാണ് മിക്കി ജെ മേയര്‍. ഡാനി സാ-ലോ മഹാനതിയുമായി ഛായാഗ്രാഹകനായി അരങ്ങേറ്റം കുറിച്ച അദ്ദേഹം റാണ ദഗ്ഗുബതിയുടെ വിരാട പര്‍വം, കീര്‍ത്തി സുരേഷിന്റെ മിസ്സ് ഇന്ത്യ തുടങ്ങി നിരവധി പ്രോജക്ടുകളില്‍ പ്രവര്‍ത്തിച്ചിരുന്നു . ഇത് അവരുടെ ആദ്യത്തെ പാന്‍-ഇന്ത്യന്‍ ചിത്രമാണ്.

ചിത്രത്തില്‍ ഇന്ത്യന്‍ സിനിമാ ഇതിഹാസം അമിതാഭ് ബച്ചനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

വൈജയന്തി ഫിലിംസ് തങ്ങളുടെ 50ാം വാര്‍ഷിക വേളയിലാണ് നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന വന്‍ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്.തെലുങ്കിന് പുറമേ തമിഴിലും മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലിഷിലും ചിത്രമെത്തും.

‘മഹാനടി’ എന്ന ചിത്രത്തിന് ശേഷം നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം സയന്‍സ് ഫിക്ഷന്‍ എന്റര്‍ടെയ്നറാകും. സാങ്കല്‍പ്പിക മൂന്നാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു സയന്‍സ് ഫിക്ഷന്‍ ത്രില്ലറാണ് ചിത്രമെന്നാണ് സൂചന. 2021 അവസാനം സിനിമയുടെ ചിത്രീകരണം തുടങ്ങും. 2023 ഓടെയാണ് ചിത്രം റിലീസ് ചെയ്യുക.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Prabhas 21 movie team casting call foe male and female