ജോജു ജോര്‍ജിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന ‘ആന്റണി’ നവംബര്‍ റിലീസായി തീയേറ്ററുകളിലെത്തും. ‘പൊറിഞ്ചു മറിയം ജോസ്’ എന്ന ചിത്രത്തിന് ശേഷം ജോഷിയും-ജോജു ജോര്‍ജും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ഇത്. ‘ആന്റണി’യുടെ ടീസര്‍ ഒക്ടോബര്‍ 18ന് അണിയറപ്രവര്‍ത്തകര്‍ റിലീസ് ചെയ്യും.
ജോഷിയുടെ തന്നെ ചിത്രമായിരുന്ന ‘പൊറിഞ്ചു മറിയം ജോസി’ല്‍ പ്രധാന കഥാപാത്രങ്ങളായെത്തിയത് ജോജു ജോര്‍ജ്, നൈല ഉഷ, ചെമ്പന്‍ വിനോദ് ജോസ്, വിജയരാഘവന്‍ എന്നിവരായിരുന്നു. അവര്‍ തന്നെയാണ് ‘ആന്റണി’യില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത് എന്നതാണ് ഈ ചിത്രത്തിന്റെ സവിശേഷത. ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി കല്യാണി പ്രിയദര്‍ശനും ആശ ശരത്തും എത്തുന്നുണ്ട്.
ജോജു ജോര്‍ജും ജോഷിയും ഒന്നിച്ച ‘പൊറിഞ്ചു മറിയം ജോസ്’ ഏറ്റവും വലിയ വിജയം നേടിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു. ‘കാട്ടാളന്‍ പൊറിഞ്ചു’ എന്ന കഥാപാത്രമായാണ് ജോജു എത്തിയത്. ജോജുവിന്റെ കരിയറിലെ ഏറ്റവും പവര്‍ഫുള്‍ മാസ്സ് കഥാപാത്രവും ഏറെ ആരാധകരുള്ള കഥാപാത്രവും കൂടിയായിരുന്നു കാട്ടാളന്‍ പൊറിഞ്ചു. പൊറിഞ്ചുവിന്റെ വലിയ വിജയത്തിന് ശേഷം സംവിധായകന്‍ ജോഷിയും-ജോജുവും വീണ്ടും ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് പ്രതീക്ഷകള്‍ ഏറെയാണ്.

ചിത്രത്തിന്റെ വിതരണാവകാശം ഡ്രീം ബിഗ് ഫിലിംസാണ് സ്വന്തമാക്കിയത്. ഐന്‍സ്റ്റീന്‍ മീഡിയക്ക് വേണ്ടി ഐന്‍സ്റ്റീന്‍ സാക് പോള്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ നെക്സ്റ്റല്‍ സ്റ്റുഡിയോ, അള്‍ട്രാ മീഡിയ എന്റര്‍ടൈന്‍മെന്റ് എന്നീ ബാനറുകളില്‍ സുശീല്‍ കുമാര്‍ അഗര്‍വാള്‍,രജത് അഗര്‍വാള്‍, നിതിന്‍ കുമാര്‍ എന്നിവരും ഗോകുല്‍ വര്‍മ്മ, കൃഷ്ണരാജ് രാജന്‍ എന്നിവരും സഹ നിര്‍മാതാക്കളാകുന്നു. ഷിജോ ജോസഫാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.
ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയത് ‘സരിഗമ’യാണ്.
രചന – രാജേഷ് വര്‍മ, ഛായാഗ്രഹണം – രണദിവെ, എഡിറ്റിംഗ് – ശ്യാം ശശിധരന്‍, സംഗീത സംവിധാനം – ജേക്‌സ് ബിജോയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ദീപക് പരമേശ്വരന്‍, കലാസംവിധാനം – ദിലീപ് നാഥ്, വസ്ത്രാലങ്കാരം – പ്രവീണ്‍ വര്‍മ, മേക്കപ്പ് – റോണക്‌സ് സേവ്യര്‍, സ്റ്റില്‍സ് – അനൂപ് പി. ചാക്കോ, വിതരണം – ഡ്രീം ബിഗ് ഫിലിംസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – സിബി ജോസ് ചാലിശ്ശേരി, ആക്ഷന്‍ ഡയറക്ടര്‍ – രാജശേഖര്‍, ഓഡിയോഗ്രാഫി – വിഷ്ണു ഗോവിന്ദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍ – ഷിജോ ജോസഫ് , പി.ആര്‍.ഒ – ശബരി, മാര്‍ക്കറ്റിങ്ങ് പ്ലാനിങ് -ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്.
Content Highlight: Porinju Mariyam Jose Reunites With Director Joshiy Film
