ബോളിവുഡിലെ നായികമാരെ താരതമ്യം ചെയ്ത് സംസാരിക്കാന്‍ പല സംവിധായകരും തയ്യാറാകാറില്ല. എന്നാല്‍ താന്‍ സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങളിലെയും നായികമാരെ താരതമ്യം ചെയ്ത് സംസാരിക്കാന്‍ സംവിധായകന്‍ അമിത് സക്‌സേന തയ്യാറായി.

ബിപാഷ ബസുവിനെയും പൂനം പാണ്ഡെയുമാണ് അമിത് താരതമ്യം ചെയ്തത്.[]

പൂനം പാണ്ഡെയുടെ അഭിനയമികവിന് മുന്നില്‍ താന്‍ അത്ഭുതപ്പെട്ടുപോയെന്നും അത്രയ്‌ക്കൊപ്പം ബിപാഷയ്ക്ക് കഴിയില്ലെന്നും സംവിധായകന്‍ പറയുന്നു.

ബിപാഷ ബസുവിനെ വെച്ച് ജിസം എന്ന ചിത്രവും പൂനം പാണ്ഡെയെ വെച്ച് നാഷ എന്ന ചിത്രവും അമിത് സംവിധാനം ചെയ്തിട്ടുണ്ട്.

ക്യാമറയ്ക്ക് മുന്നില്‍ എങ്ങനെ നില്‍ക്കണമെന്ന് പൂനത്തിനറിയാം. വളരെ നാച്ചുറലായ അഭിനയമാണ് അവരുടേത്. സ്‌ക്രിപ്റ്റിലുള്ള കാര്യങ്ങള്‍ അതേപോലെ ഒപ്പിയെടുത്ത് ക്യാമറയ്ക്ക് മുന്നില്‍ പകര്‍ത്താന്‍ അവര്‍ക്ക് ഒരു പ്രത്യേക കഴിവ് തന്നെയുണ്ട്.

ഒരു സംവിധായകന്റെ മനസ് കാണാന്‍ അവര്‍ക്ക് കഴിയും. സംവിധായകന്‍ ഉദ്ദേശിക്കുന്ന കാര്യം അഭിനയിച്ച് ഫലിപ്പിക്കാന്‍ കഴിയുന്നയാളാണ് യഥാര്‍ത്ഥ താരം.

എനിയ്ക്ക് തോന്നുന്നത് ബിപാഷയേക്കാളുമൊക്കെ ഏറെ കഴിവ് പുനം പാണ്ഡെയ്ക്ക് ഉണ്ടെന്നാണ്. ബോളിവുഡില്‍ പൂനത്തിന് മികച്ച ഭാവി ഉണ്ടെന്നും അമിത് പറയുന്നു.

ഷൂട്ടിങ് ലൊക്കേഷനില്‍ എങ്ങനെ പെരുമാറണമെന്ന് അവര്‍ക്ക് അറിയാം. അവര്‍ ലൊക്കേഷനില്‍ ഉണ്ടാകുന്ന സമയം ഏറെ രസകരമാണെന്നും സംവിധായകന്‍ പറയുന്നു.