ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
kERALA NEWS
പി.കെ ശശിക്കെതിരായ അന്വേഷണം അട്ടിമറിച്ചു; തെളിവുകളുമായി യെച്ചൂരിക്ക് വീണ്ടും യുവതിയുടെ കത്ത്
ന്യൂസ് ഡെസ്‌ക്
Thursday 8th November 2018 12:31pm

പാലക്കാട്: പി. ശശിക്കെതിരായ അന്വേഷണത്തില്‍ അട്ടിമറിയുണ്ടെന്നാരോപിച്ച് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് യുവതിയുടെ കത്ത്. തെളിവിനായി ഓഡിയോ അടക്കം ഇ-മെയില്‍ വഴി നല്‍കിയിട്ടുണ്ട്.

ശശി ചെയ്ത തെറ്റെന്തെന്ന് ഈ ഓഡിയോ കേട്ടാല്‍ താങ്കള്‍ക്ക് ബോധ്യപ്പെടുമെന്നാണ് പരാതിക്കാരി യെച്ചൂരിയ്ക്ക് അയച്ച ഇ-മെയിലില്‍ പറയുന്നത്. തന്നെ പരാതിയില്‍ നിന്ന് പിന്തിരിപ്പിക്കാനും ശ്രമമുണ്ടായി എന്നും യുവതി പറയുന്നുണ്ട്.

ALSO READ: ശബരിമല പ്രക്ഷോഭം സുപ്രീംകോടതിയ്ക്ക് എതിരെയെന്ന് ഹൈക്കോടതി; ന്യായീകരിക്കാന്‍ കഴിയില്ല, ജാമ്യഹര്‍ജി തള്ളി

അന്വേഷണം അട്ടിമറിക്കുന്നതിന് പിന്നില്‍ കൃത്യമായ ഗൂഢാലോചനയുണ്ട്. പി.കെ.ശശി ഇപ്പോഴും പാര്‍ട്ടിയില്‍ സജീവമെന്നും അന്വേഷണകമ്മീഷന്‍ അംഗങ്ങളുമായി വേദി പങ്കിടുന്നെന്നും പരാതിക്കാരി കത്തില്‍ പറയുന്നു. അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ട് വൈകിക്കാന്‍ ശ്രമമെന്നും യുവതിയുടെ കത്തിലുണ്ട്.

നിയോഗിച്ച കമ്മീഷന്‍ തന്റേതടക്കമുള്ള മൊഴികള്‍ ശേഖരിച്ചിട്ടുണ്ട്. മറ്റൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും യുവതി കത്തില്‍ പറയുന്നു. അതുകൊണ്ടുതന്നെ പി.കെ.ശശിക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്ര കമ്മിറ്റി ഇടപെടണമെന്നാണ് കത്തിന്റെ ഉള്ളടക്കത്തില്‍ പറയുന്നത്.

എം.എല്‍.എയ്ക്ക് എതിരെ ഓഗസ്റ്റ് 14നു യുവതി വനിതാ പി.ബി അംഗത്തിനും സംസ്ഥാന സെക്രട്ടറിക്കും സെക്രട്ടേറിയറ്റിലെ ചില പ്രമുഖ നേതാക്കള്‍ക്കും പരാതി നല്‍കിയിരുന്നു. ഇതില്‍ നടപടിയെടുക്കാഞ്ഞതിനെത്തുടര്‍ന്ന് അവര്‍ ഇന്നലെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കു മുന്‍പ് പരാതി നല്‍കിയിരുന്നു.

അതേസമയം ശശിക്കെതിരെ പരാതി ലഭിച്ചിട്ടില്ലെന്നാണ് സി.പി.ഐ.എം പാലക്കാട് ജില്ലാ ഘടകത്തിന്റെ നിലപാട്.

Advertisement