വ്യവസ്ഥിതിക്ക് ഒരു ഉലച്ചില്‍ അനിവാര്യമായിരുന്നു; നോട്ടുനിരോധനത്തെ പ്രകീര്‍ത്തിച്ച് അരുണ്‍ ജെയ്റ്റ്‌ലി
Demonetisation
വ്യവസ്ഥിതിക്ക് ഒരു ഉലച്ചില്‍ അനിവാര്യമായിരുന്നു; നോട്ടുനിരോധനത്തെ പ്രകീര്‍ത്തിച്ച് അരുണ്‍ ജെയ്റ്റ്‌ലി
ന്യൂസ് ഡെസ്‌ക്
Thursday, 8th November 2018, 1:20 pm

ന്യൂദല്‍ഹി: നോട്ടുനിരോധനം രാജ്യത്തെ ജനങ്ങളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്തിയതായി ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. സമ്പദ്ഘടനയെ ചിട്ടപ്പെടുത്തുന്നതിനും, കൂടുതല്‍ വരുമാനം ഉണ്ടാക്കുന്നതിനും, പാവപ്പെട്ടവര്‍ക്ക് മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുന്നതിലും നോട്ടുനിരോധനം സഹായിച്ചതായി അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

രാജ്യത്തെ ഡിജിറ്റല്‍ പണമിടപാടിലേക്ക് നയിക്കാന്‍ വ്യവസ്ഥിക്ക് ഒരു ഇളക്കം സൃഷ്ടിക്കേണ്ടത് അനിവാര്യമായിരുന്നെന്നും അദ്ദേഹം നോട്ടുനിരോധനത്തെ ന്യായീകരിച്ചു കൊണ്ടു പറഞ്ഞു. കമ്പോളത്തിലുള്ള പണം തിരിച്ചെത്തിക്കലല്ലായിരുന്നു നോട്ടുനിരോധനത്തിന്റെ ലക്ഷ്യം എന്നും നോട്ടുനിരോധനം വിദേശത്തുള്ള കള്ളപ്പണം തിരിച്ചു കൊണ്ടു വന്നു എന്നും ജെയ്റ്റ്‌ലി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ അവകാശപ്പെട്ടു.


Read More ക്യാഷ്‌ലെസ് എക്കണോമി ഭൂലോകതോല്‍വി; നോട്ടുനിരോധനത്തിനുശേഷം ഭൗതിക പണമിടപാട് വര്‍ധിച്ചെന്ന് കണക്കുകള്‍


“പണം തിരിച്ചെത്തിക്കലല്ലായിരുന്നു നോട്ടു നിരോധനത്തിന്റെ ലക്ഷ്യം. സമ്പദ്ഘടനയെ ചിട്ടപ്പെടുത്തലും നികുതി പിരിവ് ഊര്‍ജിതമാക്കലുമായിരുന്നു നോട്ടുനിരോധനത്തിന്റെ വിശാലാര്‍ത്ഥത്തിലുള്ള ലക്ഷ്യങ്ങള്‍”- ജെയ്റ്റലി പറഞ്ഞു. പിന്‍വലിച്ച നോട്ടുകളില്‍ ഭൂരിഭാഗവും തിരിച്ചെത്തി എന്നത് തെറ്റിദ്ധാരണയുടെ പുറത്തുണ്ടായ വിമര്‍ശനമാണെന്നും ജെയ്റ്റ്‌ലി പറഞ്ഞു.


Read More രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം നോട്ടുനിരോധനത്തിന്റെ മുറിവുകള്‍ കൂടുതല്‍ വ്യക്തമാവുകയാണ്; മന്‍മോഹന്‍ സിംഗ്


അതേ സമയം നോട്ടുനിരോധനത്തിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മോദി മാപ്പു പറയണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ഇന്ന് രാജ്യവ്യാപകമായ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്നും കോണ്‍ഗ്രസ് അറിയിച്ചു.