കാസര്‍കോട്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റേയും കൊലപാതകത്തില്‍ സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന പീതാംബരന് നേരിട്ട് പങ്കുണ്ടെന്ന് റിപ്പോര്‍ട്ട്. കൃപേഷിന്റെ തലയ്ക്ക് വെട്ടിയത് പീതാംബരനാണെന്ന് കസ്റ്റഡിയിലുള്ളവര്‍ മൊഴി നല്‍കിയതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വടിവാളും ഇരുമ്പ് ദണ്ഡമുപയോഗിച്ചാണ് ഇരുവരേയും ആക്രമിച്ചത്. കസ്റ്റഡിയിലുള്ള ആറ് പേര്‍ പീതാംബരന്റെ സുഹൃത്തുക്കളാണ്.

ALSO READ: മുഖ്യമന്ത്രിയുടെ പ്രസ്താവന അറപ്പുളവാക്കുന്നത്; കേസിലെ മാസ്റ്റര്‍ ബ്രെയിന്‍ അറസ്റ്റിലാവണം; സി.പി.ഐ.എം. നിയന്ത്രിക്കുന്ന പൊലീസ് അന്വേഷിച്ചാല്‍ കുറ്റവാളികള്‍ രക്ഷപ്പെടും: കെ.കെ.രമ

പീതാംബരനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രതിയെ കൃത്യം നടന്ന സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയ ശേഷമാകും കാഞ്ഞങ്ങാട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുക.

കസ്റ്റഡിയിലുള്ള മറ്റ് ആറുപേരുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. കൃത്യത്തില്‍ പങ്കുള്ള മൂന്ന് പേരുടെ അറസ്റ്റും ഇന്നുണ്ടായേക്കും.

തിങ്കളാഴ്ച രാത്രിയാണ് പീതാംബരനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലപാതകങ്ങള്‍ക്ക് ശേഷം കല്ലിയോട്ടെ വീട്ടില്‍ നിന്ന് ഒളിവില്‍ പോയ പീതാംബരനെ കാസര്‍കോട്-കര്‍ണാടക അതിര്‍ത്തിപ്രദേശത്ത് നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന.

ALSO READ: പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്റെ മൃതദേഹത്തിനരികില്‍ വെച്ച് ബന്ധുവിനെ കഴുത്തിന് പിടിച്ച് തള്ളി ബി.ജെ.ഡി എം.എല്‍.എ, വീഡിയോ

കേസില്‍ ബന്ധമുണ്ടെന്ന് കണ്ടതോടെ പീതാംബരനെ സി.പി.ഐ.എം പാര്‍ട്ടിയില്‍ പുറത്താക്കിയിരുന്നു. പാര്‍ട്ടി നേതൃത്വത്തിന് ഈ കൊലപാതകത്തെക്കുറിച്ച് ഒരറിവുമില്ലെന്നും പ്രാദേശികമായ പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നുമാണ് പാര്‍ട്ടി ജില്ലാ നേതൃത്വം അറിയിക്കുന്നത്.

WATCH THIS VIDEO: