തെലുങ്കില്‍ ഏറ്റവുമധികം ആരാധകരുള്ള നടന്മാരിലൊരാളാണ് പവന്‍ കല്യാണ്‍. ചിരഞ്ജീവിയുടെ സഹോദരനായ പവന്‍ റോം കോം ചിത്രങ്ങളിലൂടെയാണ് ഇന്‍ഡസ്ട്രിയില്‍ ചുവടുറപ്പിച്ചത്. പിന്നീട് ആക്ഷന്‍ റോളുകളിലേക്ക് ട്രാക്ക് മാറ്റിയതോടെ സൂപ്പര്‍സ്റ്റാര്‍ ലെവലിലേക്ക് പവന്‍ ഉയര്‍ന്നു. പവര്‍ സ്റ്റാര്‍ എന്ന് ആരാധകര്‍ വിശേഷിപ്പിച്ച പവന് കഴിഞ്ഞ കുറച്ചുകാലമായി ബോക്‌സ് ഓഫീസില്‍ അത്ര നല്ല കാലമല്ല.
കടുത്ത ആരാധകര്‍ മാത്രമേ ഇപ്പോള്‍ പവന്റെ സിനിമകളെ സപ്പോര്‍ട്ട് ചെയ്യുന്നുള്ളൂ. അവസാനമിറങ്ങിയ പല സിനിമകളും ബോക്‌സ് ഓഫീസില്‍ പരാജയമായി മാറുകയായിരുന്നു. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഉസ്താദ് ഭഗത് സിങ്ങിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞദിവസം പുറത്തുവിട്ടു. ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിലെ ഏറ്റവും വലിയ നെഗറ്റീവായി പലരും ചൂണ്ടിക്കാണിക്കുന്നത് പവന്‍ കല്യാണിനെയാണ്.
മാസ് ആക്ഷന്‍ സിനിമയിലെ പ്രധാന കഥാപാത്രത്തിന് യാതൊരു മാസും സ്വാഗും തോന്നിക്കുന്നില്ലെന്നാണ് ട്രോളുകള്‍. യാതൊരു കഴിവുമില്ലാതെ ഇത്രയും കാലം ഇന്‍ഡസ്ട്രിയില്‍ പവന്‍ എങ്ങനെ പിടിച്ചുനിന്നു എന്നും പലരും ചോദിക്കുന്നുണ്ട്. തെലുങ്ക് പോലെ വലിയ ഇന്‍ഡസ്ട്രിയില്‍ കഴിവൊന്നുമില്ലാതെ പിടിച്ചുനില്‍ക്കുന്ന പവന്‍ കല്യാണിനെ ലോകാത്ഭുതമെന്നും പലരും പരിഹസിച്ചുകൊണ്ടുള്ള പോസ്റ്റുകളുണ്ട്.
ചില നടന്മാര്‍ പണത്തിന് വേണ്ടി മാത്രം സിനിമ ചെയ്യുന്നുണ്ടെന്നും മറ്റ് ചിലര്‍ അവരുടെ സ്റ്റാര്‍ഡം നിലനിര്‍ത്താന്‍ വേണ്ടി ചെയ്യാറുണ്ടെന്നും ഒരാള്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഇതിലൊന്നും പെടാതെ ആര്‍ക്കോ വേണ്ടി സിനിമ ചെയ്യുന്ന നടന്മാരുടെ ടീം ലീഡറാണ് പവന്‍ കല്യാണെന്നും ഷാനു എന്ന ഐ.ഡി പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.
കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ ഒ.ജി മാത്രമാണ് പവന്റേതായി അടുത്തകാലത്ത് പുറത്തിറങ്ങിയ തരക്കേടില്ലാത്ത ചിത്രമെന്നും ഷാനുവിന്റെ പോസ്റ്റിലുണ്ട്. ഒ.ജി മാറ്റിനിര്‍ത്തിയാല്‍ എല്ലാവര്‍ഷവും ബോക്‌സ് ഓഫീസില്‍ ബോംബിടുന്ന പതിവാണ് പവനെന്നും പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്. പോസ്റ്റിന് താഴെ രസകരമായ കമന്റുകളുമുണ്ട്.
ഇപ്പോള്‍ കോമഡി പീസാണെങ്കിലും കരിയറിന്റെ തുടക്കത്തില്‍ ചെയ്തുവെച്ച സിനിമകളുടെ ക്രേസ് കൊണ്ടാണ് ഇപ്പോഴും ആരാധകര്‍ കൂടെ നില്‍ക്കുന്നതെന്ന് കമന്റുണ്ട്. തെലുങ്കിലെ മുന്‍നിര താരങ്ങളുടെ ആരാധകര്‍ അവരുടെ ജാതി നോക്കിയാണ് താരത്തെ സപ്പോര്‍ട്ട് ചെയ്യുന്നതെന്നും പവന്‍ കല്യാണിന്റെ ആരാധകരും അത്തരത്തിലുള്ളവരാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. ധുരന്ധര്‍ 2മായി ക്ലാഷ് വെക്കുന്ന ഉസ്താദ് ഭഗത് സിങ് ബോക്‌സ് ഓഫീസില്‍ സര്‍വൈവ് ചെയ്യാന്‍ പാടുപെടുമെന്നും ചിലര്‍ പ്രവചിക്കുന്നുണ്ട്.
Content Highlight: Pawan Kalyan getting criticisms after the trailer of Usthaad Bhagat Singh