ബോക്സ് ഓഫീസില്‍ റെക്കോഡ് തകര്‍ത്ത ഷാരൂഖ് ചിത്രമാണ് പത്താന്. നാല് വര്‍ഷത്തെ ഇടവേളക്കു ശേഷം ഷാരൂഖ് ഖാന് നായകനായി എത്തിയ പത്താനിലൂടെ തുടര്‍ പരാജയങ്ങളില്‍ നിന്നും വലിയ തിരിച്ചു വരവ് നടത്താന്‍ ബോളിവുഡിനും സാധിച്ചു.
ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ 500 കോടിയും ആഗോള ബോക്സ് ഓഫീസില്‍ 1000 കോടിയും ഇതിനകം പത്താന് നേടിക്കഴിഞ്ഞു. ചിത്രത്തിന്റെ ഒടിടി റിലീസിനായാണ് ആരാധകര്‍ ഇപ്പോള്‍ കാത്തിരിക്കുന്നത്.
ബോക്സ് ഓഫീസില്‍ വന്‍ വിജയം നേടുന്ന ചിത്രങ്ങള്‍ പോലും തിയേറ്റര്‍ റിലീസില്‍ നിന്നും ഒരു മാസത്തെ ഇടവേളയിലാണ് ഒ.ടി.ടിയില്‍ എത്താറുള്ളത്. 50 ദിവസങ്ങള്‍ കടന്നിട്ടും പത്താന് ഇനിയും ഒ.ടി.ടിയില്‍ പ്രദര്‍ശനം ആരംഭിച്ചിട്ടില്ല.

മാര്‍ച്ച് 22 ന് ചിത്രം ഒ.ടി.ടിയില്‍ ആരംഭിക്കുമെന്നാണ് പ്രമുഖ ട്രാക്കര്‍മാരായ ലെറ്റ്സ് സിനിമയുടെ ട്വീറ്റ്. ലൈറ്റ്സ് സിനിമയെ ഉദ്ധരിച്ചുകൊണ്ട് നിരവധി നാഷണല്‍ മീഡിയകളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാവും പത്താന്റെ ഒ.ടി.ടി റിലീസ്. പല ചിത്രങ്ങളുടെയും ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തതുപോലെ ഒ.ടി.ടിയിലും ചിത്രം റെക്കോര്‍ഡ് സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.

ഒ.ടി.ടി റിലീസിനെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നിര്‍മാതാക്കളായ യഷ് രാജ് ഫിലിംസിന്റെ ഭാഗത്തുനിന്നോ ഒ.ടി.ടി പ്ലാറ്റ്ഫോമിന്റെ ഭാഗത്തുനിന്നോ ഇനിയും എത്തിയിട്ടില്ല.
Shah Rukh Khan’s mega blockbuster #Pathaan premiering on Amazon Prime, March 22nd. pic.twitter.com/sTe1888ZQB
— LetsCinema (@letscinema) March 15, 2023
ഷാരൂഖ് ഖാനും ദീപിക പദുക്കോണിനും പുറമേ ജോണ്‍ എബ്രഹാമും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ അഭിനയിച്ചിരിക്കുന്നു. സത്ചിത് പൗലൗസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.
content highlight: pathan ott release
