തെന്നിന്ത്യന്‍ സിനിമ ലോകം കാത്തിരിക്കുന്ന കെ.ജി.എഫ് ചാപ്റ്റര്‍ ടുവിന്റെ പ്രമോഷന്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്നിരുന്നു. യഷിനൊപ്പം ശ്രീനിധി ഷെട്ടിയും സുപ്രിയയും ചിത്രത്തിന്റെ മലയാളം വേര്‍ഷന്‍ ഒരുക്കിയ ശങ്കര്‍ രാമകൃഷ്ണനും എത്തിയിരുന്നു.
ഇതിനിടെ ശ്രീനിധിയെ സുപ്രിയയും ശങ്കര്‍ രാമകൃഷ്ണനും അവഗണിച്ചുവെന്ന വിമര്‍ശനങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയരുകയും ചെയ്തിരുന്നു.
വേദിയിലേക്ക് കയറിയ സുപ്രിയ നടന്‍ യഷിന് കൈകൊടുത്ത് അദ്ദേഹത്തെ ഹഗ് ചെയ്ത ശേഷം സ്വന്തം ഇരിപ്പിടത്തിലേക്ക് പോകുകയായിരുന്നു. സുപ്രിയയെ കണ്ട് സീറ്റില്‍ നിന്നും എഴുന്നേറ്റ ശ്രീനിധിയെ ഒന്ന് നോക്കാന്‍ പോലും സുപ്രിയ തയ്യാറായില്ലെന്ന വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ഉയര്‍ന്നത്. ശങ്കര്‍ രാമകൃഷ്ണനും ശ്രീനിതിയെ അവഗണിച്ചുകൊണ്ട് യഷിന് മാത്രം കൈകൊടുക്കുകയായിരുന്നു.
സുപ്രിയയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളാണ് വന്നത്. എന്നാല്‍ പ്രമോഷന്‍ വേദിയിലേക്ക് നേരത്തെ എത്തിയ ശ്രീനിധി സുപ്രിയയ്ക്കൊപ്പമായിരുന്നു താമസിച്ചിരുന്നതെന്ന് പരിപാടിയില്‍ പങ്കെടുത്തവര്‍ പറയുന്നു.

View this post on Instagram
വേദിയിലേക്ക് ഇരുവരും ഒന്നിച്ചാണ് വന്നതും. പരിപാടിയിലേക്ക് വൈകിയെത്തിയ യഷിനെ സുപ്രിയ വേദിയില്‍ വെച്ചാണ് കണ്ടത്. തുടര്‍ന്നാണ് സുപ്രിയ യഷിന് ഹസ്തദാനം നല്‍കിയത് എന്ന് പരിപാടിയില്‍ പങ്കെടുത്തവര്‍ പറയുന്നു. ഇന്‍സ്റ്റാഗ്രാമില്‍ യഷിനും ശ്രീനിധിയ്ക്കുമൊപ്പമുള്ള ചിത്രവും സുപ്രിയ പങ്കുവെച്ചിട്ടുണ്ട്.
Content Highlight: participants of kgf chapter 2 promotion says Sreenidhi was staying with Supriya
