ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തനും ഫഹദ് ഫാസിലും ശ്യാം പുഷ്‌കരനും നിർമിക്കുന്ന ഏറ്റവും പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘പാല്‍തു ജാന്‍വര്‍’ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ ബേസില്‍ ജോസഫാണ് നായകനാകുന്നത്. ഓണം റിലീസായി ചിത്രം തിയേറ്ററുകളില്‍ എത്തും.

അമല്‍ നീരദിന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുള്ള സംഗീത്. പി രാജനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ഒഫീഷ്യല്‍ മോഷന്‍ പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ഒരു മൃഗാശുപത്രിയുടെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത് എന്നാണ് മോഷന്‍ പോസ്റ്റര്‍ നല്‍കുന്ന സൂചന. ”ഈ പഞ്ചായത്തിലെ എല്ലാ മൃ​ഗങ്ങളും എന്റെ മനസലിലുണ്ട്, അവരുടെ മനസിൽ ഞാനും” എന്ന ടാ​ഗ് ലെെനോടെയാണ് ചിത്രത്തിന്റെ ടെെറ്റിൽ പോസ്റ്റർ പുറത്തുവിട്ടത്.

ബേസില്‍ ജോസഫിനെ കൂടാതെ ജോണി ആന്റണി, ഇന്ദ്രന്‍സ്, ജയാ കുറുപ്പ്, ഷമ്മി തിലകന്‍, ദിലീഷ് പോത്തന്‍, ശ്രുതി സുരേഷ്, തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.