മികച്ച നടന്‍ വാക്വിന്‍ ഫിനിക്‌സ്, നടി റെനി സെല്‍വഗര്‍, പാരസൈറ്റിന് സുവര്‍ണനേട്ടങ്ങള്‍; ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
Oscar2020
മികച്ച നടന്‍ വാക്വിന്‍ ഫിനിക്‌സ്, നടി റെനി സെല്‍വഗര്‍, പാരസൈറ്റിന് സുവര്‍ണനേട്ടങ്ങള്‍; ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
ന്യൂസ് ഡെസ്‌ക്
Monday, 10th February 2020, 9:57 am

ലോസ് ആഞ്ചലസ്: 92-ാമത് ഓസ്‌കാര്‍ വേദിയില്‍ സുപ്രധാന നേട്ടവുമായി ജോക്കര്‍. മികച്ച നടനുള്ള പുരസ്‌കാരം ജോക്കറിലെ അഭിനയത്തിലൂടെ വാക്വിന്‍ ഫിനിക്‌സ് നേടി. റെനി സെല്‍ വഗറാണ് മികച്ച നടിയായി കെരഞ്ഞെടുക്കപ്പെട്ടത്. ജൂഡിയിലെ അഭിനയത്തിനാണ് പുരസ്‌കാരം.

ദക്ഷിണ കൊറിയന്‍ ചിത്രം പാരസൈറ്റിലൂടെ മികച്ച സംവിധായകനായി ബോങ്ജൂ ഹോ തെരഞ്ഞെടുക്കുപ്പെട്ടു.

പാരാസൈറ്റിന് ലഭിക്കുന്ന മൂന്നാമത്തെ പുരസ്‌കാരമാണിത്. നേരത്തെ മികച്ച തിരക്കഥയ്ക്കും മികച്ച അന്താരാഷ്ട്ര ചിത്രത്തിനുമുള്ള പുരസ്‌കാരം പാരസൈറ്റ് നേടിയിരുന്നു.

മികച്ച സംവിധായകുള്‍പ്പെടെയുള്ള മൂന്ന് പുരസ്‌കാരങ്ങളാണ് ചിത്രം നേടിയിരിക്കുന്നത്. ആദ്യമായിട്ടാണ് ഒരു ഏഷ്യന്‍ ചിത്രത്തിന് പ്രധാന പുരസ്‌കാരങ്ങള്‍ ലഭിക്കുന്നത്.

ഏറ്റവും വ്യക്തിപരമായതാണ് ഏറ്റവും ക്രിയാകത്മകമായത് എന്നാണ് പുരസ്‌കാരം നേടിയ ശേഷം മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയ ശേഷം ബോങ് ജൂ ഹോ വേദിയില്‍ഡ പറഞ്ഞത്.

ദ ഐറിഷ് മാന്റെ സംവിധായകന്‍ മാര്‍ട്ടിന്‍ സ്‌കോര്‍സിസ്, വണ്‍സ് അപോണ്‍എടൈമിന്റെ സംവിധായകന്‍ ക്വിന്റിന്‍ തരന്റിനൊ, 1917 ന്റെ സംവിധായകന്‍ സാം മെന്‍ഡിസ്, ജോക്കറുടെ സംവിധായകന്‍ ടോഡ് ഫിലിപ്‌സ് എന്നിവരെ പിന്തള്ളിയാണ് ബോം ജൂ ഹൊ പുരസ്‌കാരം നേടിയത്.