[] തിരുവനന്തപുരം: മന്ത്രിസഭാ പുന:സംഘടനയില്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ മന്ത്രിസ്ഥാനത്തെകുറിച്ച് ആലോചിച്ചിട്ടില്ലന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മണ്ഡലത്തില്‍ നിന്ന് മാറി നില്‍ക്കുന്നതില്‍ പ്രയാസമുള്ളതിനാല്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കേണ്ടെന്ന നിലപാടിലാണ് കാര്‍ത്തികേയനെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഗണേഷിനെ മന്ത്രിയാക്കാന്‍ ആലോചിച്ചിരുന്നുവെന്നും ഇത് സംബന്ധിച്ച് ചില തെറ്റായ കേന്ദ്രങ്ങളില്‍ നിന്ന് വാര്‍ത്തകള്‍ വന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുനസംഘടനയെക്കുറിച്ച് മന്ത്രിസഭയിലും യുഡിഎഫിലും രണ്ടുവട്ടം അനൗദ്യോഗിക ചര്‍ച്ചകള്‍ നടന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേ സമയം സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ രാജിവെച്ചാലുണ്ടാകുന്ന സാഹചര്യങ്ങളും മന്ത്രിസഭാ പുനഃസംഘടനയും ഹൈക്കമാന്‍ഡുമായി ചര്‍ച്ച ചെയ്യാന്‍ ഈ മാസം 23ന് മുഖ്യമന്ത്രി ദല്‍ഹിയിലേക്ക് പോകും.