ഫ്രാങ്ക്ഫര്‍ട്ട്: ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ഫോണ്‍ നിര്‍മ്മാതാക്കളായ നോക്കിയ മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ രംഗത്തേക്ക് തിരിച്ചു വരുന്നു. പങ്കാളിയായ മൈക്രോസോഫ്റ്റിന്റെ അനുവാദത്തോടെ 2016 ല്‍ വീണ്ടും മൊബൈല്‍ഫോണ്‍ രംഗത്തേക്ക് തിരിച്ചുവരാനാണ് നോക്കിയ പദ്ധതിയിടുന്നതെന്ന് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ആയ രാജീവ് സൂരി പറഞ്ഞു.
“അനുയോജ്യരായ പങ്കാളികള്‍ക്കായി തങ്ങള്‍ അന്വേഷിക്കും. മൈക്രോസോഫ്റ്റ് ആണ് മൊബൈല്‍ ഫോണുകള്‍ നിര്‍മ്മിക്കുക. ഞങ്ങള്‍ അതിന്റെ രൂപകല്‍പനമാത്രമായിരിക്കും ചെയ്യുക. പിന്നീട് ലൈസന്‍സ് അനുസരിച്ച് ബ്രാന്‍ഡിന്റെ പേരിലും പുറത്തിറക്കും.” മേനേജര്‍ മാഗസിനു നല്‍കിയ അഭിമുഖത്തില്‍ സൂരി പറഞ്ഞു.
ആപ്പിളിന്റെ ഐഫോണ്‍ ഉല്‍പന്നങ്ങളും ആന്‌ഡ്രോയിഡ് സ്മാര്‍ട് ഫോണുകളും പുറത്തിറങ്ങിയതോടെ വിപണയില്‍ ഇടിവുണ്ടായ ഫിന്‍സന്‍ഡിന്റെ നോക്കിയ കമ്പനി 2014 ലാണ് തങ്ങളുടെ ഫോണ്‍ വ്യവസായം മൈക്രോസോഫ്റ്റിന് വിറ്റത്. 1965 ഏപ്രില്‍ 25ന് പേപ്പര്‍ നിര്‍മ്മാണത്തില്‍ തുടക്കമിട്ട് ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ഫോണ്‍ നിര്‍മ്മാതാവായ നോക്കിയ തങ്ങളുടെ യാത്ര അവസാനിപ്പിച്ച് 7.5 ബില്ല്യണ്‍ ഡോളറിനാണ്തങ്ങളുടെ മൊബൈല്‍ ഫോണ്‍ വ്യവസായം മൈക്രോ സോഫ്റ്റിന് കൈമാറിയത്
എന്നാല്‍ മാസങ്ങള്‍ക്കുശേഷം നോക്കിയ സ്വന്തം ബ്രാന്‍ഡില്‍ ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ പുറത്തിറക്കിയിരുന്നു. തായ്‌വാന്‍ കമ്പനിയായ ഫോക്‌സ്‌കോന്നിന്റെ ലൈസന്‍സിന് കീഴിലായിരുന്നു ഇത്.
