കായംകുളം കൊച്ചുണ്ണിക്ക് ശേഷം നിവിന്‍ പോളിയും റോഷന്‍ ആന്‍ഡ്രൂസും ഒന്നിക്കുന്ന സാറ്റര്‍ഡേ നൈറ്റ്‌സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയില്‍ തിരയുന്ന സ്റ്റാന്‍ലി ആരാണ് എന്ന ചോദ്യത്തിനാണ് പോസ്റ്റര്‍ ഉത്തരം നല്‍കുന്നത്.

നിവിന്‍ പോളി, അജു വര്‍?ഗീസ്, സൈജു കുറുപ്പ്, സിജു വില്‍സണ്‍ എന്നിവരാണ് പോസ്റ്ററില്‍ ഉള്ളത്. ഇവര്‍ക്കൊപ്പം ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പന്‍, മാളവിക, പ്രതാപ് പോത്തന്‍, ശാരി, വിജയ് മേനോന്‍, അശ്വിന്‍ മാത്യു എന്നിവരും ചിത്രത്തില്‍ ഒന്നിക്കുന്നു. നവീന്‍ ഭാസ്‌കറാണ് ‘സാറ്റര്‍ഡേ നൈറ്റ്‌സിന്റെ’ തിരക്കഥ ഒരുക്കുന്നത്.

ദുബായ്, ബാംഗളുരു, മൈസൂര്‍ എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായ ചിത്രം അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് നിര്‍മിക്കുന്നത്. അസ്ലം കെ. പുരയില്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിനായി ജേക്‌സ് ബിജോയ് ആണ് സംഗീതം ഒരുക്കുന്നത്.

പ്രൊഡക്ഷന്‍ ഡിസൈനര്‍ അനീസ് നാടോടി, കോസ്റ്റ്യൂം ഡിസൈനര്‍ സുജിത്ത് സുധാകരന്‍, മേക്കപ്പ് സജി കൊരട്ടി, ആര്‍ട്ട് ഡയറക്ടര്‍ ആല്‍വിന്‍ അഗസ്റ്റിന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ ജേക്കബ്, കളറിസ്റ്റ് ആശിര്‍വാദ് ഹദ്കര്‍, ഡി. ഐ പ്രൈം ഫോക്കസ് മുംബൈ, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, ഓഡിയോഗ്രാഫി രാജകൃഷ്ണന്‍ എം. ആര്‍, ആക്ഷന്‍ അലന്‍ അമിന്‍, മാഫിയ ശശി, കൊറിയോഗ്രാഫര്‍ വിഷ്ണു ദേവ, സ്റ്റില്‍സ് സലീഷ് പെരിങ്ങോട്ടുക്കര, ഡിസൈന്‍ ആനന്ദ് ഡിസൈന്‍സ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ കെ. സി. രവി, അസ്സോസിയേറ്റ് ഡയറക്ടര്‍ ദിനേഷ് മേനോന്‍.


എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത മഹാവീര്യറാണ് നിവിന്‍ പോളിയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

കോടതിയിലെ നിയമ വ്യവഹാരങ്ങളുടെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രത്തില്‍ ടൈം ട്രാവലും ഫാന്റസിയുമൊക്കെ കടന്നുവന്നിരുന്നു. നര്‍മ, വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന ചിത്രമായിരുന്നു മഹാവീര്യര്‍. പ്രമുഖ എഴുത്തുകാരന്‍ എം. മുകുന്ദന്റെ കഥയെ ആസ്പദമാക്കി എബ്രിഡ് ഷൈന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.

Content Highlight: Nivin pauly staring Saturday Nights movie firstl ook poster out now