നിവിന്‍ പോളി – ലിസ്റ്റിന്‍ സ്റ്റീഫന്‍ – ഡിജോ ജോസ് ആന്റണി ചിത്രം ‘മലയാളി ഫ്രം ഇന്ത്യ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കൗതുകം നിറഞ്ഞ ഈ പോസ്റ്റര്‍ പ്രേക്ഷകരുടെ ഇഷ്ടം നേടി കഴിഞ്ഞു.

ഗരുഡന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം നിവിന്‍ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റിഫന്‍ നിര്‍മിക്കുന്ന ‘മലയാളി ഫ്രം ഇന്ത്യ’ സംവിധാനം ചെയ്യുന്നത് ഡിജോ ജോസ് ആന്റണിയാണ്.

ജനഗണമന എന്ന ഹിറ്റ് ചിത്രത്തിന് ശേഷമുള്ള ഡിജോയുടെ അടുത്ത ചിത്രമാണിത്. നിവിന്‍ പോളിയുടെ ഏറ്റവും വലിയ ബിഗ് ബഡ്ജറ്റ് ചിത്രം കൂടിയാകുമിത്. ചിത്രത്തിന്റെ നേരത്തെ ഇറങ്ങിയ അനൗണ്‍സ്‌മെന്റ് വീഡിയോ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

അനുപമ പരമേശ്വരന്‍, അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഒരു കംപ്ലീറ്റ് എന്റര്‍ടെയ്‌നറായി പ്രേക്ഷകരില്‍ എത്തും.

മലയാളത്തിലെ നമ്പര്‍ വണ്‍ പ്രൊഡക്ഷന്‍ കമ്പനിയായ മാജിക്ക് ഫ്രെയിംസ് ഒരുക്കുന്ന സിനിമകളെ കുറിച്ചുള്ള വാര്‍ത്തകള്‍ക്കായി മലയാളി പ്രേക്ഷകര്‍ കാത്തിരിക്കാറുണ്ട്. 2023ല്‍ ഇറങ്ങിയ മികച്ച ചിത്രങ്ങളുടെ പട്ടികയില്‍ ഇടം നേടിയ ഗരുഡന്‍ എന്ന ചിത്രത്തിന് ശേഷം മാജിക്ക് ഫ്രെയിംസ് അനൗണ്‍സ് ചെയ്ത ചിത്രമാണിത്.

ജനഗണമനയ്ക്ക് ശേഷം ഡിജോ ജോസ് ആന്റണിയും ലിസ്റ്റിന്‍ സ്റ്റീഫനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ജനഗണമനയുടെ തിരകഥ ഒരുക്കിയ ഷാരിസ് മുഹമ്മദ് ആണ്. ചിത്രത്തിന്റെ ഛായാഗ്രഹണം – സുദീപ് ഇളമന്‍, ലൈന്‍ പ്രൊഡ്യൂസര്‍ – സന്തോഷ് കൃഷ്ണന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – നവീന്‍ തോമസ്.


ആര്‍ട്ട് ഡയറക്ടര്‍ – പ്രശാന്ത് മാധവ്, വസ്ത്രലങ്കാരം – സമീറ സനീഷ്, മേക്കപ്പ് – റോനെക്‌സ് സേവിയര്‍, എഡിറ്റര്‍ ആന്‍ഡ് കളറിങ് – ശ്രീജിത്ത് സാരംഗ്, മ്യൂസിക് – ജെയിക്‌സ് ബിജോയ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – ബിന്റോ സ്റ്റീഫന്‍, അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഡിസ്ട്രിബൂഷന്‍ ഹെഡ് – ബബിന്‍ ബാബു.

പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് – അഖില്‍ യെശോധരന്‍, റഹീം പി.എം.കെ (ദുബായ്), ഡബ്ബിങ് – സൗത്ത് സ്റ്റുഡിയോ, ഗ്രാഫിക്‌സ് – ഗോകുല്‍ വിശ്വം, ഡാന്‍സ് കൊറിയോഗ്രാഫി – വിഷ്ണു ദേവ്, സ്റ്റണ്ട് മാസ്റ്റര്‍ – റോഷന്‍ ചന്ദ്ര, ഡിസൈന്‍ – ഓള്‍ഡ് മങ്ക്‌സ്, സ്റ്റില്‍സ് – പ്രേംലാല്‍. പി.ആര്‍.ഒ മഞ്ജു ഗോപിനാഥ്. മാര്‍ക്കറ്റിങ് – ബിനു ബ്രിങ്‌ഫോര്‍ത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് – ഒബ്‌സ്‌ക്യൂറ.

Content Highlight: Nivin Pauly’s New Movie Malayali From India’s First Look Poster Out