സൈമ പുരസ്‌കാരവേദിയിലെത്തിയ നിവിന്‍ പോളിയെ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകര്‍. കറുത്ത കോട്ടും സ്യൂട്ടുമണിഞ്ഞ് താടിയും മുടിയും നീട്ടി വളര്‍ത്തിയ ലുക്കിലാണ് താരം പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്.

ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തിലൊരുങ്ങിയ മൂത്തോന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് 2019ലെ മികച്ച നടനുള്ള പുരസ്‌കാരം സ്വീകരിക്കാനായി എത്തിയതായിരുന്നു നിവിന്‍ പോളി. ഇതോടെ താരത്തിന്റെ പുരസ്‌കാര നേട്ടവും പുതിയ ലുക്കും ആഘോഷമാക്കുകയാണ് ആരാധകര്‍.

Content Highlight: Nivin Pauli New Look