ബെംഗളൂരു: മുന്‍നടി രഞ്ജിതയ്ക്കും ആള്‍ദൈവമായ നിത്യാനന്ദയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് മുന്‍ ശിഷ്യ. ആശ്രമത്തില്‍ നിത്യാനന്ദ കുട്ടികളെ പീഡിപ്പിച്ചിരുന്നുവെന്ന കാര്യം തുറന്നുപറഞ്ഞിരിക്കുകയാണ് കാനഡ സ്വദേശിയായ സാറാ സ്റ്റെഫനീ ലാന്‍ട്രി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പീഡനങ്ങള്‍ക്ക് മുന്‍കൈയ്യെടുത്തിരുന്നത് രഞ്ജിതയാണെന്നും സാറാ വീഡിയോയിലൂടെ ആരോപിച്ചു. നിത്യാനന്ദയുടെ ഭക്തയായി കുറെ വര്‍ഷം സാറ ശ്രീ നിത്യ സ്വരൂപ പ്രിയാനന്ദ എന്ന ആശ്രമത്തില്‍ കഴിഞ്ഞിട്ടുണ്ട്. ആ സമയത്ത് 13 വയസ്സുള്ള പീഡനത്തിനിരയായ രണ്ട് കുട്ടികള്‍ തന്നോട് കാര്യങ്ങള്‍ തുറന്നു പറഞ്ഞിട്ടുണ്ടെന്നാണ് സാറ പറയുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

രഹസ്യ പരിശീലനങ്ങള്‍ എന്ന പേരിലാണ് കുട്ടികളെ പീഡിപ്പിക്കുന്നത്. പണിയെടുപ്പിക്കുക, പട്ടിണിക്കിടുക, നിര്‍ജ്ജലീകരണം എന്നീ ക്രൂരതകള്‍ ചെയ്താണ് കുട്ടികളെ ഓരോ കാര്യങ്ങളും അനുസരിപ്പിക്കുന്നത്. മാത്രമല്ല, കുട്ടികളെ ഇവര്‍ തല്ലുകയും ചെയ്തിട്ടുണ്ട്, സാറ പറയുന്നു.

ഈ സത്യങ്ങള്‍ പുറത്തു കൊണ്ടുവരാന്‍ താന്‍ കാനഡ വിടുകയായിരുന്നെന്നും സാറ പറഞ്ഞു. രഞ്ജിതയോട് താന്‍ കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞിരുന്നെന്നും എന്നാല്‍ നിത്യാനന്ദക്കെതിരെ ഒരു നടപടിയും അവര്‍ സ്വീകരിച്ചില്ലെന്നും സാറ കൂട്ടിച്ചേര്‍ത്തു.

WATCH THIS VIDEO: