കഴിഞ്ഞദിവസം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത മാലികിനെ കുറിച്ചുള്ള ചര്‍ച്ചകളിലാണ് മലയാള സിനിമാലോകം. ഇപ്പോള്‍ ഷൂട്ടിംഗ് സെറ്റില്‍ നിന്നുള്ള പൊട്ടിച്ചിരിപ്പിക്കുന്ന ഡാന്‍സ് വീഡിയോയുമായി എത്തിയിരിക്കുകയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നിമിഷ സജയനും വിനയ് ഫോര്‍ട്ടും.
നിമിഷയെയും വിനയ്‌യെയും കൂടാതെ മാല പാര്‍വതിയും ചിത്രത്തില്‍ അപ്പന്‍ കഥാപാത്രത്തെ ചെയ്ത നടനും ഡാന്‍സ് വീഡിയോയിലുണ്ട്. സെക്കന്റുകള്‍ മാത്രമുള്ള വീഡിയോയില്‍ വണ്‍,ടു,ത്രീ എന്ന് പറഞ്ഞാണ് നാല് പേരും ചുവടുവെക്കുന്നത്.
വിനയ് ഫോര്‍ട്ട് ഒറിജിനല്‍ വീഡിയോ പങ്കുവെച്ചപ്പോള്‍ പാട്ടൊക്കെ എഡിറ്റ് ചെയ്ത് കയറ്റിയ വീഡിയോയാണ് നിമിഷ പോസ്റ്റ് ചെയ്തത്. ഫാമിലി, കുടുംബനൃത്തം എന്നീ ക്യാപ്ഷനുകളും ഇരുവരും നല്‍കിയിട്ടുണ്ട്.
ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത രണ്ട് വീഡിയോയും ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റുകളുമായെത്തിയത്.
മാലികില്‍ റോസ്‌ലിന്‍, ഡേവിഡ് എന്നീ കഥാപാത്രങ്ങളെയാണ് നിമിഷയും വിനയ് ഫോര്‍ട്ടും അവതരിപ്പിക്കുന്നത്. സഹോദരങ്ങളായാണ് ഇവരെത്തുന്നത്. ഇവരുടെ അമ്മയായാണ് മാല പാര്‍വതിയെത്തുന്നത്. മൂവരും മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നതെന്നാണ് ഉയരുന്ന അഭിപ്രായങ്ങള്‍.
Content Highlight: Nimisha Sajayan and Vinay Forrt funny dance video from Malik shooting set
