2026 ഫിഫ ലോകകപ്പിലെ ആദ്യ മത്സരത്തിന് ഒരുങ്ങുന്ന ബ്രസീലിന് തിരിച്ചടി. മൊറോക്കോക്കെതിരായ മത്സരത്തില്‍ നെയ്മര്‍ ജൂനിയര്‍ കളിക്കില്ല. കാലിനേറ്റ പരിക്ക് ഭേദമാവാത്തതിനാലാണ് താരത്തിന് ആദ്യ മത്സരം നഷ്ടമാകുക.
എന്നാല്‍, നെയ്മര്‍ പുരോഗതി കൈവരിക്കുന്നുണ്ടെന്ന് ബ്രസീൽ പരിശീലകൻ കാർലോ ആൻസലോട്ടി പറഞ്ഞു.. അടുത്ത ആഴ്ച താരം പരിശീലനത്തിന് ഇറങ്ങുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവെച്ചു.
