ബാഹുബലിയെന്ന ഒറ്റച്ചിത്രത്തിലൂടെ തെന്നിന്ത്യയുടെ പ്രിയപ്പെട്ടവനായി മാറിയ താരമാണ് പ്രഭാസ്. ഒക്ടോബര്‍ 23ന് ജന്മദിനമാഘോഷിക്കാനൊരുങ്ങുന്ന താരത്തിന്റെ പിറന്നാള്‍ ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് രാധേശ്യാമിന്റെ അണിയറപ്രവര്‍ത്തകര്‍.
ടോളിവുഡ് ആഘോഷമാക്കാനൊരുങ്ങുന്ന രാധേശ്യാമിന്റെ ടീസര്‍ പ്രഭാസിന്റെ ജന്മദിനത്തില്‍ തന്നെ പുറത്തിറക്കാനാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഒരുങ്ങുന്നത്.
ഇതിന്റെ ഭാഗമായി പുതിയ പോസ്റ്റര്‍ ഇപ്പോള്‍ പ്രകാശനം ചെയ്തിരിക്കുകയാണ്. കാര്യമായ ചിന്തയില്‍ മുഴുകി നില്‍ക്കുന്ന പ്രഭാസിന്റെ കഥാപാത്രത്തെ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന പോസ്റ്ററാണ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്.
ആരാണ് വിക്രമാദിത്യ എന്ന ടാഗ്‌ലൈനോടെ പുറത്തിറങ്ങിയ പോസ്റ്റര്‍ തന്റെ ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ആരാധകരുമായി പങ്കുവെച്ചിട്ടുള്ളത്.
Content Highlight: New poster of Radheshyam released
