
ഇന്ത്യയുടെ പ്രിയപ്പെട്ട കാര്‍ ബ്രാന്റായ മാരുതി സുസുക്കിയുടെ പ്രീമിയം മോഡല്‍ ഹാച്ച്ബാക്ക് കാര്‍ “ബലേനോ” ഉടന്‍ ഇന്ത്യന്‍ നിരത്തുകളിലേക്ക്. ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോയില്‍ അവതരിപ്പിച്ച കാര്‍ ഇന്ത്യയിലെത്തുന്നത് വരാനിരിക്കുന്ന ആഘോഷ സീസണുകള്‍ ഉദ്ദേശിച്ചാണ്. നമ്മുടെ വിപണിയിലാണ് ആദ്യമായി ബലേനോ വില്‍പ്പനയ്‌ക്കെത്തുന്നതും.
1590 സിസി എഞ്ചിനുമായെത്തുന്ന ബലേനോയുടെ പ്രധാന എതിരാളി ഹ്യുണ്ടായ് i20യാണ്. പെേ്രടാള്‍, ഡീസല്‍ മോഡലുകളില്‍ ലഭ്യമാണ്. അഞ്ചുപേര്‍ക്ക് സുഖമായിരുന്ന് യാത്ര ചെയ്യാനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മാരുതിയുടെ തന്നെ ഹിറ്റ് കാറായ സ്വിഫ്റ്റിനൊത്ത പവറാണ് ബലേനോ നല്‍കുക. സ്വിഫ്റ്റുമായി മെക്കാനിക് ലെവലിലുള്ള പ്രധാന മാറ്റം ബലേനോയുടെ CVT ടെക്‌നോളജിയാണ്. അതിനാല്‍ നിലവില്‍ CVT ടെക്‌നോളജിയുള്ള ഹോണ്ട ജാസ്, നിസാന്‍ മൈക്ര എന്നിവയ്ക്ക് വലിയ ഇടിവുതന്നെയാകും പുതിയ കാറിന്റെ വരവ്.
ഇതിനുപുറമേ “ആപ്പിള്‍ കാര്‍ പ്ലേ” സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന ആദ്യ കാറുമാണ് ഇന്ത്യന്‍ വിപണിയെ സംബന്ധിച്ചിടത്തോളം ബലേനോ. ക്ലൈമറ്റ് കണ്‍ട്രോള്‍, സ്റ്റിയറിങ് മൗണ്ടഡ് കണ്‍ട്രോള്‍ എന്നീ ഓപ്ഷനുകളും കാറില്‍ പ്രതീക്ഷിക്കുന്നു.
170 mm ഗ്രൗണ്ട് ക്ലിയറന്‍സാണ് ബലേനോയ്ക്ക്. 355 ലിറ്റര്‍ സ്‌റ്റോറേജ് സ്‌പേസും 4.9 മീറ്റര്‍ ടേണിങ് റേഡിയസും. 37 ലിറ്ററാണ് ഇന്ധന ടാങ്കിന്റെ കപ്പാസിറ്റി. 15, 16 ഇഞ്ച് വീലുകളുള്ള രണ്ടു മോഡലുകള്‍ ലഭ്യമാകും. മൈലേജിനെപ്പറ്റി കൃത്യമായ അറിവില്ലെങ്കിലും പെട്രോല്‍ മോഡലിന് കുറഞ്ഞത് 11 കി.മി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വില പുറത്തു വിട്ടിട്ടില്ല.
