innova crysta

ടൊയോട്ടയുടെ ജനപ്രിയ മള്‍ട്ടി പര്‍പ്പസ് വാഹനമായ ഇന്നോവയുടെ പുതിയ പതിപ്പ് ക്രിസ്റ്റ കേരള വിപണിയിലുമെത്തി. രണ്ടു മോഡലുകളുമായാണു ഇന്നോവ ക്രിസ്റ്റ എത്തുന്നത്. 2.8 ലീറ്റര്‍ ഡീസല്‍ എന്‍ജിനൊപ്പം ആറ് സ്പീഡ് ഓട്ടമാറ്റിക് ട്രാന്‍സ്മിഷന്‍, 2.4 ലീറ്റര്‍ ഡീസല്‍ എന്‍ജിനൊപ്പം അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ മോഡലുകളിലാണ് ഇന്നോവ ക്രിസ്റ്റ അവതരിപ്പിക്കുന്നത്. സാധാരണ സുരക്ഷാ സംവിധാനങ്ങള്‍ക്കു പുറമെ ഏഴ് എയര്‍ബാഗുകള്‍, വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍ എന്നിവയും പ്രത്യേകതയാണ്.

ഇന്നോവ ക്രിസ്റ്റയ്ക്കു 14,13,826 മുതല്‍ 21,10,073 രൂപ വരെയാണു കൊച്ചിയിലെ എക്‌സ് ഷോറൂം വില. 2.8 ലീറ്റര്‍ സിക്‌സ് സ്പീഡ് മോഡലിനു 14.29 കിലോമീറ്റര്‍ ഇന്ധന ക്ഷമതയും 2.4 ലീറ്റര്‍ ഫൈവ് സ്പീഡ് മോഡലിനു 15.10 കിലോമീറ്റര്‍ ഇന്ധന ക്ഷമതയും ലഭിക്കുമെന്നാണ് കമ്പനി വാഗ്ദാനം. ടൊയോട്ട കിര്‍ലോസ്‌കര്‍ ഡപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ടി.എസ് ജയശങ്കര്‍, ജനറല്‍ മാനേജര്‍ അരുണ്‍ വേലായുധന്‍, നിപ്പോണ്‍ ടൊയോട്ട ചെയര്‍മാന്‍ എം.എ.എം ബാബു മൂപ്പന്‍, അമാന്‍ ടൊയോട്ട ഡീലര്‍ പ്രിന്‍സിപ്പല്‍ അബ്ദുല്‍ ജബ്ബാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഇന്നോവ ക്രിസ്റ്റ വിപണിയില്‍ അവതരിപ്പിച്ചത്.

innova crysta in

ഇന്നോവയുടെ മുന്‍ മോഡലിന്റെ ഉത്പാദനം അവസാനിപ്പിച്ചിട്ടാണ് കമ്പനി ക്രിസ്റ്റ പുറത്തിറക്കുന്നത്. ടൊയോട്ടയുടെ തന്നെ സെഡാനുകളായ കാമ്രിയില്‍ നിന്നും ആള്‍ട്ടിസില്‍ നിന്നും പ്രചോദിതമാണ് ക്രിസ്റ്റയുടെ മുന്‍ഭാഗത്തിന്റെ ഡിസൈന്‍. ഹെഡ്‌ലൈറ്റുമായി ചേര്‍ത്തുവെച്ചിരിക്കുന്ന വലിയ ഹെക്‌സാഗണല്‍ ഗ്രില്‍, വലിയ ഫോഗ്‌ലാമ്പ് എന്നിവയാണ് മുന്‍ഭാഗത്തെ പ്രധാന പ്രത്യേകതകള്‍. അടിമുടി മാറ്റങ്ങളുണ്ട് ഇന്നോവയുടെ ഉല്‍ഭാഗത്തിന്.

innova crysta f
കഴിഞ്ഞ ഫെബ്രുവരിയില്‍ ദല്‍ഹിയില്‍ നടന്ന പതിമൂന്നാമത് ഓട്ടോ എക്‌സ്‌പൊയിലായിരുന്നു ക്രിസ്റ്റ ഇന്ത്യയില്‍ ആദ്യമായി പ്രദര്‍ശിപ്പിക്കപ്പെട്ടത്. പൂര്‍ണമായും പുതിയ പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിച്ച എം.യു.വിക്ക് പഴയതിനെക്കാള്‍ 180 എം.എം നീളവും 60 എം.എം വീതിയും 45 എം.എം ഉയരവും കൂടുതലുണ്ട്. വീല്‍ ബേസിനു മാറ്റമില്ല. മേജര്‍ മോഡല്‍ ചേഞ്ച് (എം എം സി) എന്നു പേരിട്ട പദ്ധതിയുടെ ഭാഗമായാണ് ഇന്നോവയുടെ രൂപമാറ്റമെന്ന് കമ്പനി അറിയിച്ചു.