ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
PNB fraud
നീരവ് മോദി 74 മാസത്തിനിടെ സ്വന്തമാക്കിയത് 1212 കൃത്രിമ ജാമ്യച്ചീട്ടുകള്‍
ന്യൂസ് ഡെസ്‌ക്
Tuesday 13th March 2018 10:52pm

ന്യൂദല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയായ വജ്രവ്യാപാരി നീരവ് മോദി ഇതുവരെ സ്വന്തമാക്കിയത് 1212 കൃത്രിമ എല്‍.ഒ.യുകള്‍. ഇതില്‍ ആദ്യത്തെ ജാമ്യച്ചീട്ട് സ്വന്തമാക്കിയത് 2011 ലാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി.

‘പി.എന്‍.ബിയുടെ ബ്രാഡി ഹൗസ് ശാഖയില്‍നിന്നാണ് നീരവ് ആദ്യമായി എല്‍.ഒ.യു സ്വീകരിച്ചത്. തുടര്‍ന്നുള്ള 74 മാസത്തിനിടെ 1212 കൃത്രിമ എ.ഒ.യുകള്‍ കൂടി നീരവ് മോദി തരപ്പെടുത്തി.’


Also Read:  ബെസ്റ്റ് വേഴ്സസ് ബെസ്റ്റ്; ആരാധകര്‍ക്ക് ആവേശമായി ഐ.പി.എല്‍ ഔദ്യോഗിക ഗാനം പുറത്ത്


 

ഒരു ദിവസം അഞ്ച് എല്‍.ഒ.യുകള്‍ വരെ നീരവ് മോദി വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭയില്‍ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

എന്നാല്‍ ആറുവര്‍ഷത്തിനിടെ ശരിയായ നടപടിക്രമം പാലിച്ച് 53 എല്‍.ഒ.യുകളാണ് നിരവ് മോദി ഗ്രൂപ്പ് കരസ്ഥമാക്കിയിട്ടുള്ളതെന്നും ജെയ്റ്റ്ലി പറഞ്ഞു.

അതേസമയം പി.എന്‍.ബി തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ ഹ്രസ്വകാല ജാമ്യച്ചീട്ട് നല്‍കുന്നത് റിസര്‍വ് ബാങ്ക് നിര്‍ത്തലാക്കി.

Advertisement