സ്പോര്‍ട്സ് ഡെസ്‌ക്
സ്പോര്‍ട്സ് ഡെസ്‌ക്
Sports
ബെസ്റ്റ് വേഴ്സസ് ബെസ്റ്റ്; ആരാധകര്‍ക്ക് ആവേശമായി ഐ.പി.എല്‍ ഔദ്യോഗിക ഗാനം പുറത്ത്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday 13th March 2018 9:39pm

ന്യൂദല്‍ഹി: ക്രിക്കറ്റ് ആരാധകര്‍ക്ക് ആവേശമായി ഈ വര്‍ഷത്തെ ഐ.പി.എല്‍ ഗാനമെത്തി. ബി.സി.സി.ഐയും സ്റ്റാര്‍ ഇന്ത്യയും ചേര്‍ന്നൊരുക്കിയ ഗാനം ബെസ്റ്റ് ബെസ്റ്റ് എന്ന പേരിലാണ്  പുറത്തിറക്കിയത്. ഹിന്ദി, തമിഴ്, ബംഗാളി, കന്നഡ, തെലുങ്ക് എന്നീ ഭാഷകളില്‍ ഗാനം പുറത്തിറക്കിയിട്ടുണ്ട്.

Read Also : ലോകകപ്പില്‍ കളിച്ചില്ലെങ്കില്‍ തനിക്കൊന്നുമില്ല, കുടുംബം പട്ടിണിയാവരുത്; പരിഹസിച്ചവര്‍ക്ക് മറുപടിയുമായി ഓസ്‌കാര്‍

ക്രിക്കറ്റ് ആരാധകര്‍ക്ക് പുത്തന്‍ ഉണര്‍വ്വേകി ക്രിക്കറ്റിന് പുതിയ ഭാവവും രൂപവും നല്‍കി കടന്ന് വന്ന ക്രിക്കറ്റ് ലീഗാണ് ഐ.പി.എല്‍. 2008 ലായിരുന്നു ലീഗിന് തുടക്കം കുറിച്ചത്. ഐ.സി.സി അംഗീകരിച്ച ,ബി.സി.സി.ഐ.ക്കു കീഴില്‍ നടക്കുന്ന ഈ ട്വന്റി20 ക്രിക്കറ്റ് പരമ്പര കഴിഞ്ഞ 10 വര്‍ഷങ്ങളിലും വന്‍ വിജയമായിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിനൊന്നാം സീസണാണ് ഇക്കുറി നടക്കുന്നത്.

വിലക്കുമൂലം രണ്ട് സീസണില്‍ കളിക്കാതിരുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സും രാജസ്ഥാന്‍ റോയല്‍സും ഈ സീസണില്‍ മടങ്ങിയെത്തുന്നു എന്നതാണ് ഈ സീസണിലെ പ്രത്യേകത. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 11-ാം പതിപ്പ് ഏപ്രില്‍ ഏഴിനാണ് തുടങ്ങുന്നത്. ആദ്യ മത്സരം ചെന്നൈ സുപ്പര്‍ കിംങ്‌സും കൊല്‍ക്കത്ത നൈറ്റ് റെഡേഴ്‌സും തമ്മിലാണ്.

 

Advertisement