സോഷ്യല്‍ മീഡിയയില്‍ സന്തോഷം വാരിവിതറുന്ന ദീപാവലി ആശംസകളുമായി എത്തിയിരിക്കുകയാണ് നയന്‍താരയും പങ്കാളിയായ വിഘ്‌നേഷ് ശിവനും. മക്കളായ ഉയിരിനെയും ഉലകത്തെയും കയ്യിലെടുത്തുകൊണ്ട്, ദീപാവലി ആശംസകള്‍ നേരുന്ന വീഡിയോയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ വിഘ്‌നേഷ് പോസ്റ്റ് ചെയ്തത്.
‘വീ വിഷ് യു എ വെരി ഹാപ്പി ദീവാലി… ഹാപ്പി ദീവാലി എവരി വണ്‍, എവരി ടൂ..’ എന്നിങ്ങനെയാണ് നയന്‍താരയും വിക്കിയും വീഡിയോയില്‍ പറയുന്നത്.

അടുത്ത കാലത്ത് കണ്ടതില്‍ ഏറ്റവും സന്തോഷം നല്‍കുന്ന വീഡിയോ, ഇന്ന് കണ്ടതില്‍ വെച്ച് ഏറ്റവും ക്യൂട്ടായ വീഡിയോ എന്നിങ്ങനെയാണ് പലരും വീഡിയോക്ക് താഴെ കമന്റുകളില്‍ എഴുതുന്നത്.
അടുത്തിടെയാണ് നടി നയന്‍താരയും ഭര്‍ത്താവ് വിഘ്‌നേഷ് ശിവനും തങ്ങള്‍ അച്ഛനമ്മമാരായ വിവരം ആരാധകരെ അറിയിച്ചത്. രണ്ട് ആണ്‍കുഞ്ഞുങ്ങള്‍ തങ്ങളുടെ ജീവിതത്തിലേക്ക് വന്നതായി വിഘ്‌നേഷ് തന്നെയായിരുന്നു സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചത്.
