തിരുവനന്തപുരം: ജന്തര്‍ മന്ദറിലെ സി.ജെ.പി സമരത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. ജന്തര്‍ മന്ദറില്‍ കണ്ടത് പ്രതീക്ഷയുടെ ചിത്രമല്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. തിരുവനന്തപുരം മാര്‍ ബെസേലിയസ് കോളേജിലെ സില്‍വര്‍ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ നേതാക്കളെ തെരുവില്‍ അധിക്ഷേപിച്ചുവെന്നും അതില്‍ നിന്ന് പുതുതലമുറയുടെ എന്ത് വ്യക്തിത്വമാണ് പുറത്ത് വരുന്നതെന്നും അദ്ദേഹം ചോദിച്ചു. സി.ജെ.പി സമരത്തിന്റെ ആവശ്യകതയെന്തായിരുന്നുവെന്നും ഗവര്‍ണര്‍ ചോദിച്ചു.
‘ ഇത്തരത്തിലാണോ വിദ്യാര്‍ത്ഥികള്‍ സമരം ചെയ്യേണ്ടത്. ദല്‍ഹിയില്‍ കണ്ടത് പ്രതീക്ഷയുള്ള ചിത്രമല്ല. ഇങ്ങനെയൊരു സമരത്തിന്റെ ആവശ്യമെന്തായിരുന്നു. പോസ്റ്ററുകള്‍ പിടിച്ച് രാജ്യത്തിന്റെ നേതാക്കളെ തെരുവില്‍ അധിക്ഷേപിക്കുകയാണ് സമരക്കാര്‍ ചെയ്തത്,’ ആര്‍ലേക്കര്‍ പറഞ്ഞു. ചടങ്ങില്‍ വന്ദേനമാതരം മുഴുവന്‍ ആലപിക്കുകയും ചെയ്തിരുന്നു.
കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെയായിരുന്നു വിദ്യാര്‍ത്ഥികള്‍ സമരം നടത്തിയത്. അന്നത്തെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായ ധര്‍മേന്ദ്ര പ്രധാനെ രാജിവപ്പിക്കുകയും ചെയ്തിരുന്നു.
Content Highlight: National leaders insulted on the streets; what was seen at Jantar Mantar was not the face of hope: Governor.
