കോഴിക്കോട്: വടകര എം.ഡി.എം.എ കേസുമായി ബന്ധപ്പെടുത്തി തനിക്കെതിരെ വ്യാജ പരാതിയും വ്യാജ വാര്‍ത്തയും നല്‍കിയതിനെതിരെ നിയമനടപടിയുമായി മുന്‍ എസ്.എസ്.കെ കോഴിക്കോട് ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. എ. കെ അബ്ദുല്‍ ഹക്കീം.

കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വി.പി ദുല്‍ഖിഫില്‍, മീഡിയവണ്‍ ചാനല്‍ എന്നിവര്‍ക്കെതിരെയാണ് മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. തനിക്കെതിരായ ന്യൂസും കാര്‍ഡുകളും പിന്‍വലിക്കുക, 50,00,000 രൂപ നഷ്ടപരിഹാരം നല്‍കുക, ചാനല്‍ മാപ്പ് പറയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് അഡ്വ. എം.എസ്. സജി മുഖാന്തിരം കക്ഷികള്‍ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. അല്ലാത്തപക്ഷം തുടര്‍നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും നോട്ടീസില്‍ പറയുന്നു.

അധ്യാപകര്‍ പ്രതികളായ പേരാമ്പ്ര എം.ഡി.എ കേസില്‍ സമഗ്ര ശിക്ഷ കേരളം പ്രൊജക്ട് കോഡിനേറ്റര്‍ അബ്ദുല്‍ ഹക്കീമിനെതിരെ അന്വേഷണം ആരംഭിച്ചുവെന്നായിരുന്നു മീഡീയാ വണ്‍ വാര്‍ത്ത നല്‍കിയിരുന്നത്.

വിജിലന്‍സാണ് അന്വേഷണം ആരംഭിച്ചതെന്നും അനധികൃത സ്വത്ത് സമ്പാദനം, ഔദ്യോഗിക പദവി ദുരുപയോഗം, എന്നീ ആരോപണങ്ങളിലാണ് അന്വേഷണമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി ദുല്‍ഖിഫിലിന്റെ പരാതിയിലാണ് അന്വേഷണമെന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു.

 

Content Highlight:False Complaint and Fake News: A.K. Abdul Hakeem Initiates Legal Action Against V.P. Dhulkifil and MediaOne