തിരുവനന്തപുരം: പ്രശസ്ത ക്രിസ്തീയ ദേവാലയമായ വെളാങ്കണ്ണി മുരുകന്റെ ക്ഷേത്രമാണെന്ന അവകാശവാദവുമായി ഹിന്ദുത്വ പ്രചാരകന് വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി. ഹിന്ദുത്വ ആശയ പ്രചാരണം നടത്തുന്ന ഇന്ത്യ ലൈവ് എന്ന യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു വിദ്യാ സാഗറിന്റെ പരാമര്‍ശം.
വേളാങ്കണ്ണി എന്നത് വേല് എടുത്തുനില്‍ക്കുന്ന മുരുകനേയും മടിയില്‍ വെച്ചിരിക്കുന്ന പാര്‍വതിയാണെന്നും അദ്ദേഹം വാദിച്ചു. 60 വര്‍ഷത്തെ ചരിത്രം എടുത്ത് പരിശോധിച്ചാല്‍ വെളാങ്കണ്ണിക്ക് പോയ ആരും ഉണ്ടാവില്ലെന്നും ഗുരുമുര്‍ത്തി ആരോപിക്കുന്നു.
‘വേലാം കന്നി, വേലേന്തിയ കന്നിയാണ്. അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടില്‍ ജനിച്ച മേരി കുട്ടിയും പിടിച്ച് നില്‍ക്കുന്നത്. ആദ്യം ഹിന്ദുക്കള്‍ വന്ന് കൂടുന്നൊരു സ്ഥലം കണ്ടെത്തുക, എന്നിട്ടവിടെ കുരിശ് വെക്കുക എന്നാണ്,’ ഗുരുമൂര്‍ത്തി വാദിച്ചു.
നൂറ് കണക്കിന് കുരിശുകളാണ് അവിടെ വെച്ചതെന്നും ബ്രിട്ടീഷുകാരുടെ കാലത്ത് ക്രിസ്ത്യാനികള്‍ക്ക് പ്രൊട്ടക്ഷന്‍ കിട്ടിയിരുന്നുവെന്നും ഹിന്ദുത്വ നേതാവ് പറഞ്ഞു. എവിടെയെങ്കിലും ഒരു കുരിശ് പിന്നെ ചോദ്യം ചെയ്യാന്‍ പറ്റില്ലെന്നും മുസ്ലിങ്ങളുടെ വഖഫ് പോലെയാണിതെന്നും അദ്ദേഹം വാദിച്ചു.
‘ ഈ ബ്രിട്ടീഷുകാര്‍ ഇപ്പോഴും പോയിട്ടില്ലെന്നാണ് അവര്‍ കരുതുന്നത്. ഹിന്ദുക്കളുടെ ഉള്ളിലും ഈ ബ്രിട്ടീഷുകാരുണ്ട്. അതുകൊണ്ടാണ് അവര്‍ ഇതിനൊന്നും പ്രതികരിക്കാത്തത്,’ ഹിന്ദുത്വ നേതാവ് പറഞ്ഞു.
Content Highlight: Velankanni Church is a Murugan Temple: Hindutva Proponent Vidyasagar Gurumoorthy Makes Claim
