എഡിറ്റര്‍
എഡിറ്റര്‍
‘പിണറായി വിജയന്‍ മുഖ്യ കൊലയാളി, സി.പി.ഐ.എം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് മര്‍ഡറര്‍’; ഇടത് സര്‍ക്കാരിനെതിരെ ബി.ജെ.പി ദേശീയ നേതൃത്വം
എഡിറ്റര്‍
Monday 7th August 2017 5:17pm

ന്യൂദല്‍ഹി: കേരളാ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി ദേശീയ നേതാവ് ജിവിഎല്‍ നരസിംഹ റാവു. പിണറായി വിജയന്‍ മുഖ്യമന്ത്രിയല്ല മുഖ്യകൊലയാളി ആണെന്നായിരുന്നു ഇദ്ദേഹത്തിന്റെ വിമര്‍ശനം. കേരളത്തിന്റെ മുഖ്യമന്ത്രി ചീഫ് മര്‍ഡററാണെന്നും സി.പി.ഐ.എം കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് മര്‍ഡററാണെന്നുമാണ് ഇദ്ദേഹം വിശേഷിപ്പിച്ചത്.
പിണറായി സര്‍ക്കാര്‍ വന്ന ശേഷം നിരവധി ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്നും കൊലയാളികളെ പിണറായി വിജയന്‍ സംരക്ഷിക്കുകയാണെന്നും റാവു കൂട്ടിച്ചേര്‍ത്തു.


Also Read: മോദി വന്നിട്ട് ഒന്നുമുണ്ടാക്കിയില്ല പിന്നയല്ലേ അമിട്ട് ഷാജിയും ‘ദ്രോഹി’ ആദിത്യനാഥും; അമിത്ഷായും യോഗിയും കൂടി വന്നാല്‍ എന്തായിരിക്കും അവസ്ഥയെന്ന സുരേന്ദ്രന്റെ പോസ്റ്റിനെ വലിച്ചുകീറി സോഷ്യല്‍ മീഡിയ


കണ്ണൂരിലെ അക്രമസംഭവങ്ങളുടെ സൂത്രധാരന്‍ പിണറായി വിജയനാണെന്നും കണ്ണൂരാണ് എല്ലാ അക്രമത്തിന്റെയും പ്രഭവകേന്ദ്രമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയും എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെ രംഗത്തെത്തി. ഇടത് സര്‍ക്കാരിനു കീഴില്‍ അക്രമങ്ങള്‍ വളരുകയാണെന്ന് നഖ്‌വി പറഞ്ഞു. കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഇന്നലെ സംസ്ഥാനത്തെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തിലെത്തിയിരുന്നു.

Advertisement