എഡിറ്റര്‍
എഡിറ്റര്‍
മോദി വന്നിട്ട് ഒന്നുമുണ്ടാക്കിയില്ല പിന്നയല്ലേ അമിട്ട് ഷാജിയും ‘ദ്രോഹി’ ആദിത്യനാഥും; അമിത്ഷായും യോഗിയും കൂടി വന്നാല്‍ എന്തായിരിക്കും അവസ്ഥയെന്ന സുരേന്ദ്രന്റെ പോസ്റ്റിനെ വലിച്ചുകീറി സോഷ്യല്‍ മീഡിയ
എഡിറ്റര്‍
Monday 7th August 2017 12:44pm

തിരുവനന്തപുരം: കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റിലുടെ സന്ദര്‍ശനം സി.പി.ഐ.എമ്മിനെ പ്രതിരോധത്തിലാക്കിയെന്നും ഒരു മന്ത്രി വന്നപ്പോഴേ ഇതാണ് സ്ഥിതിയെങ്കില്‍ ഇനി അമിത് ഷായും ആദിത്യനാഥുമൊക്കെ വന്നാല്‍ എന്തായിരിക്കും അവസ്ഥ എന്നും ചോദിച്ചുകൊണ്ടുള്ള ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്റെ പോസ്റ്റിനെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ.

‘അര വോട്ടിന് വേണ്ടി കേരളത്തില്‍ വന്നു കേരളത്തെ സൊമാലിയ എന്ന് വിളിച്ച മോദി പോലും ഒന്നും ഉണ്ടാക്കിയിട്ടില്ലെന്നും പിന്നയല്ലേ അമിട്ട് ഷാജിയും പിള്ളേരുമെന്നായിരുന്നു സുരേന്ദ്രന്റെ പോസ്റ്റിനോടുള്ള അബിജ് സുനില്‍ എന്നയാളുടെ പ്രതികരണം. ദ്രോഹി ആദിത്യനാഥിനെ ഇങ്ങോട്ട് കൊണ്ടുവരേണ്ടതില്ലെന്നും കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ നോക്കുന്നവരെ പ്രതിരോധിച്ചാണ് ഞങ്ങള്‍ മലയാളികള്‍ക്ക് ശീലമെന്നും ചിലര്‍ പ്രതികരിക്കുന്നു.


Dont Miss ഒ. രാജഗോപാല്‍ സഭയില്‍ നിന്നും ഇറങ്ങിപ്പോയി; കേരളാ കോണ്‍ഗ്രസ് അംഗങ്ങളും ഒപ്പമിറങ്ങി


ജനാധിപത്യ രീതിയില്‍ പ്രതികരിക്കാന്‍ കെല്‍പ്പുള്ളവരുടെ നാട്ടില്‍ ജനാധിപത്യ രീതിയില്‍ അധികാരത്തിലെത്താന്‍ സാധിക്കില്ലെന്ന തിരിച്ചറിവാണ് ബി.ജെ.പി ഇപ്പോള്‍ നടത്തുന്ന കാട്ടിക്കൂട്ടലുകള്‍ എന്നും ഈ കാട്ടിക്കൂട്ടലുകള്‍ക്ക് ശക്തിപകരാന്‍ ഇനിയും സ്വയംസേവകര്‍ ബലിദാനികളായേക്കാമെന്നും ചിലര്‍ പ്രതികരിക്കുന്നു.

നിങ്ങളും ജീവിച്ചോളൂ സുരേന്ദ്രന്‍ ജി, സി.പി.ഐ.എം ഭരിക്കുന്ന ചെറിയ സംസ്ഥാനമായ കേരളത്തിലാണ് ആര്‍.എസ്.എസിനു ഏറ്റവും കൂടുതല്‍ ശാഖകളുള്ളത്. എന്നു വെച്ച് ആര്‍.എസ്.എസി ന്റെ അജണ്ട നടപ്പാക്കലാണ് ‘മര്യാദയുള്ള ജീവിതം’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെങ്കില്‍ നടപ്പില്ല.

നിങ്ങള്‍ മനുഷ്യരാണ് എന്ന് പറഞ്ഞ് ഇടയ്ക്കിടെ പറഞ്ഞ് ഫലിപ്പിക്കുന്നത് നല്ലതാണ്. മനുഷ്യവര്‍ഗം ചെയ്യാന്‍ മടിക്കുന്ന കിരാത പ്രവര്‍ത്തനത്തിന്റെ അപ്പോസ്തലന്‍മാരാണ് നിങ്ങള്‍. രാജ്യത്തിന്റെ പ്രതിരോധ പ്രവര്‍ത്തനത്തിനിടെ മരണമടഞ്ഞ അച്ചു ദേവിന്റെ ഭവനം സന്ദര്‍ശിക്കാതെ നടത്തിയ ഈ രാഷ്ട്രീയ പൊറാട്ടുനാടകം മണ്ടന്‍മാരായ, അന്ധന്‍മാരായ സംഘികള്‍ക്കിടയില്‍ ചെലവാകും! അധികാരം കൊണ്ട് ചില അധാര്‍മിക രായ മാധ്യമങ്ങളെ കൂട്ടിന് കിട്ടി എന്ന് കരുതി ഒരു പാടങ്ങ് ആളിപടരേണ്ട. ഇതൊന്നും കൊണ്ട് ജീ യും ജീ യുടെ പാര്‍ട്ടിയും നടത്തിയ കോഴയങ്ങ് അമര്‍ന്നു പോയി എന്ന് കരുതിയോയെന്നാണ് ചിലരുടെ ചോദ്യം.


Dont Miss പശുവിന്റെ പേരില്‍ ബി.ജെ.പി ഭരിക്കുന്നിടങ്ങളില്‍ കൊല്ലപ്പെട്ട ഒരാളുടെ വീട്ടില്‍ പോലും കയറി നോക്കാത്ത ജെയ്റ്റ്‌ലിയാണ് ഇങ്ങോട്ട് വന്നിരിക്കുന്നത്: നിയമസഭയില്‍ ആഞ്ഞടിച്ച് കെ. മുരളീധരന്‍


അരുണ്‍ ജററ്‌ലിയുടെ സന്ദര്‍ശനം സി.പി.ഐ.എമ്മിനെ ശരിക്കും പ്രതിരോധത്തിലാക്കി എന്നുള്ളതിന്റെ തെളിവാണ് അദ്ദേഹത്തിനെതിരെയുള്ള കോടിയേരിയുടെ ഭള്ളുപറച്ചിലെന്നും ചില മാധ്യമങ്ങള്‍ക്കും അതത്ര പിടിച്ചിട്ടില്ലെന്നും അതിനുകാരണം തങ്ങള്‍ അവഗണിച്ചുവിട്ട വാര്‍ത്തകള്‍ ദേശീയമാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്തതിന്റെ ജാള്യതയാണെന്നുമായിരുന്നു സുരേന്ദ്രന്‍ പോസ്റ്റില്‍ പറഞ്ഞത്.

ജവാന്‍മാരെയോര്‍ത്ത് മുതലക്കണ്ണീരൊഴുക്കുന്ന ഇതേ കോടിയേരി തന്നെയാണ് ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് കാശ്മീരിലെ ജവാന്‍മാരെ ബലാല്‍സംഗവീരന്മാരെന്നും അക്രമികളെന്നും പറഞ്ഞ് ആക്ഷേപിച്ചത്.

പിന്നെ സി.പി.ഐ.എമ്മുകാരെക്കാണാന്‍ ജററ്‌ലി പോയില്ലത്രേ. സ്വന്തം മണ്ഡലത്തില്‍ ധര്‍മ്മടത്തു നാല് ബി.ജെ.പിക്കാര്‍ കൊലചെയ്യപ്പെട്ടിട്ട് പിണറായി വിജയന്‍ അങ്ങോട്ട് തിരിഞ്ഞുനോക്കിയിട്ടുണ്ടോ? സെക്രട്ടറിയേററിന്റെ മൂക്കിനു താഴെ രാജേഷ് എന്ന ചെറുപ്പക്കാരന്‍ കൊലചെയ്യപ്പെട്ടിട്ട് പിണറായി അവിടെവരെ ഒന്നു പോയോ? സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ ഉണ്ടാക്കിയ ബോംബുനാടകം കാണാന്‍ കോഴിക്കോട്ട് പറന്നെത്തിയ മുഖ്യന്‍ ബി. ജെ. പി സംസ്ഥാനകമ്മിററി ഓഫീസ് തകര്‍ത്തിട്ട് അവിടെ എന്തേ പോയില്ല? ചോദ്യങ്ങള്‍ ഇനിയും ഒരുപാടുണ്ട്.

ഒരു മന്ത്രി വന്നപ്പോഴേ ഇതാണ് സ്ഥിതിയെങ്കില്‍ ഇനി അമിത് ഷായും ആദിത്യനാഥുമൊക്കെ വന്നാല്‍ എന്തായിരിക്കും അവസ്ഥ എന്ന് ഊഹിക്കാവുന്നതേയുള്ളൂ. പരിഹാരം ഒന്നേയുള്ളൂ സര്‍വകക്ഷിയോഗം കൈക്കൊണ്ട തീരുമാനം അംഗീകരിച്ച് മര്യാദക്കു ഭരണം നടത്തുക. ജീവിക്കുക ജീവിക്കാനനുവദിക്കുക. ഞങ്ങളും മനുഷ്യരാണ്. എന്നും സുരേന്ദ്രന്‍ പോസ്റ്റില്‍ പറഞ്ഞിരുന്നു.

Advertisement