[]മുംബൈ: ഋതിക് റോഷനാണ് തന്റെ ആദര്‍ശ പുരുഷനെന്ന് ബോളിവുഡ് താരം മല്ലിക ഷെരാവത്. ബോളിവുഡിലെ ഏറ്റവും പൗരുഷമുള്ള നടനും ഋതിക് റോഷനാണെന്നാണ് മല്ലിക പറയുന്നത്.

ഋതിക്കിന്റെ ലുക്ക്, ആകാരം, ശരീരം എല്ലാം പെര്‍ഫക്ടാണെന്നാണ് മല്ലിക പറയുന്നത്. കൂടാതെ ഋതിക് വളരെ റൊമാന്റിക്കാണെന്നും നല്ലൊരു ഡാന്‍സറാണെന്നും മല്ലിക സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു.

താന്‍ കൂടെ അഭിനയിച്ച ജാക്കി ചാനെ കുറിച്ച് പറഞ്ഞിട്ടും മല്ലികയ്ക്ക് മതിയാകുന്നില്ല. ജാക്കി ചാന്‍ വളരെ തമാശക്കാരനാണെന്നാണ് മല്ലിക പറയുന്നത്. സ്ത്രീകളെ വളരെയേറെ ബഹുമാനിക്കുന്നയാളാണ് ജാക്കി ചാനെന്നും അവര്‍ പറയുന്നു.

ജാക്കി ചാനെ കുറിച്ച് ഒരു മോശം അഭിപ്രായം മല്ലികയ്ക്കുണ്ടെങ്കില്‍ അത് ജാക്കിയുടെ ഇംഗ്ലീഷിനെ കുറിച്ചാണ്. ഇംഗ്ലീഷ് ജാക്കി വളരെ മോശമാണെന്നാണ് മല്ലിക പറയുന്നത്.