രാജ്യമെമ്പാടും “വിവാദവും” ജനപ്രീയവുമാണ് ബീഫ് ഫ്രൈ. ബീഫ് ഫ്രൈയെ പോലെതന്നെ ഏറെ രുചികരമായ ആഹാരമാണ് മട്ടന്‍ ഫ്രൈയും കേരളത്തിലെ നാടന്‍ ഭക്ഷണങ്ങളില്‍ പ്രധാനസ്ഥാനം മട്ടന്‍ വിഭവങ്ങള്‍ക്കുണ്ട്. പ്രത്യേകിച്ചും മലബാര്‍ മേഖലകളില്‍. ഇവിടെയിതാ മട്ടന്‍ ഫ്രൈ എളുപ്പത്തില്‍ ഉണ്ടാക്കുന്ന വിധം പരിചയപ്പെടുത്തുന്നു. ആഹാരങ്ങളുടെ രുചി നിര്‍ണയിക്കുന്നത്. കഴിക്കുന്നവരായതിനാല്‍ നിങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് എരിവും ഉപ്പുമെല്ലാം പാകപ്പെടുത്താവുന്നതാണ്.

ചേരുവകള്‍

1.

മട്ടന്‍ – 500 ഗ്രാം
മുളക്‌പൊടി – 2 ടേബിള്‍ സ്പൂണ്‍
ഇഞ്ചി- അര ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി 1 ടീസ്പൂണ്‍
കറുവപ്പട്ട – ഒരു ഇഞ്ച് വലിപ്പത്തില്‍
ഗ്രാമ്പൂ- 1 എണ്ണം
എലയ്ക്ക- 1 എണ്ണം
ഉപ്പ് ആവശ്യത്തിന്
വെള്ളം ആവശ്യത്തിന്

2.

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- അര ടേബിള്‍സ്പൂണ്‍
പച്ചമുളക്- 3 എണ്ണം
ഗരം മസാലപ്പൊടി- 1 ടേബിള്‍ സ്പൂണ്‍
കറിവേപ്പില ഒരു തണ്ട്
സവാള അരിഞ്ഞത് – 1 കപ്പ്
മല്ലിയില- ഒരു തണ്ട്
എണ്ണ- 1 ടേബിള്‍സ്പൂണ്‍

മട്ടണ്‍ ഫ്രൈ ഉണ്ടാക്കുന്നവിധം

ഒരു പ്രഷര്‍ കുക്കറില്‍ ഓന്നാമത്തെ ചേരുവകളെല്ലാം ചേര്‍ത്ത് മട്ടന്‍ നന്നായി വേവിക്കുക

ഒരു കടായി എടുത്ത് അതില്‍ എണ്ണ ചൂടാക്കി, അതിലേക്ക് കറിവേപ്പില ഇടുക, അരിഞ്ഞുവെച്ചിരിക്കുന്ന ഉള്ളിയും പച്ചമുളകും ചേര്‍ക്കുക

ഇളം ബ്രൗണ്‍ നിറം ആകുന്നത് വരെ വഴറ്റുക. ഇതിന് ശേഷം അതിലേക്ക് ഇഞ്ച് വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് വഴറ്റുക.

വേവിച്ചുവെച്ചിരിക്കുന്ന ഇറച്ചി, ഗരംമസാല എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക

വെള്ളം വറ്റുന്നത് വരെ, മട്ടന്‍ നല്ല ബ്രൗണ്‍ നിറം ആകുന്നത് വരെ നന്നായി ഇളക്കി വേവിക്കുക.

ഇനി മല്ലിയില ചേര്‍ത്ത് അടുപ്പില്‍ നിന്നും വാങ്ങിവെക്കാം