ഗ്യാങ്സ്റ്റർ-കോമഡി-ഫാന്റസി പ്രമേയമാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്ത ചിത്രമാണ് ടൈറ്റൻസ്. ജയസൂര്യയും വിനായകനും പ്രധാനവേഷത്തിലെത്തിയ ചിത്രത്തില്‍ ആന്റണി യക്കൂസയായി ജയസൂര്യ വേഷമിട്ടപ്പോൾ യക്കൂസയുടെ കാവല്‍ മാലാഖയായാണ് വിനായകനെത്തിയത്. ഇവരെ കൂടാതെ മണികണ്ഠൻ ആചാരി, ബേബി ജീൻ, നിഹാൽ നസീം, ഇന്ദ്രൻസ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട് ദി ക്യൂ സ്റ്റുഡിയോയിൽ സംസാരിക്കവെയാണ് വിനായകന്റെ ക്യാരക്ടർ ആദ്യമേ ഫിക്സ്ഡായിരുന്നുവെന്നും, വിളിച്ചിട്ട് കിട്ടാതെയായപ്പോൾ സിനിമ നിർത്തി വെച്ചാലോ എന്ന് വരെ ആലോചിച്ചിരുന്നുവെന്നും പറയുകയാണ് സിനിമയിലെ സംവിധായകൻ പ്രിൻസ് ജോയും എഴുത്തുകാരനായ ജെയിംസ് സെബാസ്റ്റ്യനും.
‘വിനായകന്റെ ക്യാരക്ടർ ഈ സിനിമയുടെ കഥ ആദ്യം ഉണ്ടായപ്പോൾ തൊട്ട് ഫിക്സ്ഡാണ്. ഒരു പോയിന്റിൽ ഒരു പത്ത് ദിവസം പുള്ളിയെ വിളിച്ചിട്ട് കിട്ടാഞ്ഞപ്പോൾ പടം വരെ വേണ്ട എന്ന് ഞങ്ങൾക്ക് തോന്നി. കാരണം ചില വേഷങ്ങൾ ചില ആൾക്കാർക്ക് വേണ്ടി നമ്മൾ മനസിൽ കണ്ടുപിടിക്കുന്നതാണ്. ഇത് വിനായകൻ ചേട്ടന് വേണ്ടി എഴുതിയെന്നല്ല പക്ഷേ പറയുന്ന ആ കോൺസെപ്റ്റിന് മാച്ചാവുക അദ്ദേഹമാണെന്ന് തോന്നിയതുകൊണ്ട് അതിൽ തന്നെ ഉറച്ച് നിന്നു,’ പ്രിൻസും ജെയിംസും പറഞ്ഞു.

പ്രിൻസ് ജോയ്.ജെയിംസ് സെബാസ്റ്റ്യൻ.Photo.Screen Grab/Youtube.com
സിനിമ ചെയ്തു കഴിഞ്ഞ് ജയസൂര്യയുടെ കഥാപാത്രം കണ്ടപ്പോൾ അത് അദ്ദേഹത്തിന് വേണ്ടി എഴുതപ്പെട്ടതാണെന്ന് തോന്നിയെന്നും അത്രയും പെർഫെക്റ്റായിട്ടാണ് ജയസൂര്യ അത് ചെയ്ത് വെച്ചിരിക്കുന്നതെന്നും ജെയിംസ് പറഞ്ഞു. സിനിമയുടെ ഐഡിയ സീരിയസ് പരിപാടിയാണെങ്കിലും അതങ്ങനെ നിൽക്കില്ലെന്ന് തോന്നിയതുകൊണ്ടാണ് ഹ്യുമർ കൊണ്ടുവന്നതെന്നും പ്രിൻസ് വ്യക്തമാക്കി.
‘അപ്പോൾ അതിനെ അങ്ങ് ഇച്ചിരി ലൈറ്റ് ആയിട്ട് കുറച്ച് മണ്ടന്മാരും കുറച്ച് പരിപാടികളുമൊക്കെയായിട്ട് നമ്മളങ്ങ് പറഞ്ഞുവെന്ന് മാത്രം. സ്ക്രീനിൽ കാണണമെന്ന് ആഗ്രഹിക്കുന്ന ചില സിനിമകളില്ലേ അങ്ങനെ നമ്മൾ ഡിസ്കസ് ചെയ്യുന്ന കുറെ സിനിമകളുണ്ടാവും. അതിൽ ഞങ്ങളെല്ലാവരും ഇതൊന്ന് സ്ക്രീനിൽ കാണണമെന്ന് ആഗ്രഹിച്ച ഒരു സിനിമയാണിത് ,’ജെയിംസ് പറഞ്ഞു.
Content Highlight: Prince Joy stated that Vinayakan’s character had been locked in right from the beginning, and when they couldn’t reach him over the phone, he even felt like putting the movie on hold.
