pinarayകോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീര്‍ത്തിച്ച് മുസ്‌ലിം ലീഗ് നേതാക്കള്‍. ലീഗ് സംസ്ഥാന സെക്രട്ടറിയും എം.പിയുമായ പി.വി അബ്ദുല്‍ വഹാബും ഡോ. എം.കെ മുനീര്‍ എം.എല്‍.എയുമാണ് പിണറായിയെ വാനോളം പുകഴ്ത്തി രംഗത്തെത്തിയത്.

വളരെ നേരത്തെ മുഖ്യമന്ത്രിയാവേണ്ട വ്യക്തിയാണ് പിണറായി വിജയനെന്ന് പി.വി അബ്ദുല്‍ വഹാബ് അഭിപ്രായപ്പെട്ടു. കൂടെ യാത്രചെയ്യുകയും പണമിടപാട് നടത്തുകയും ചെയ്താലാണ് ഒരാളുടെ യഥാര്‍ത്ഥ സ്വഭാവം മനസിലാക്കാനാവുകയെന്ന പ്രാവചക വചനം അനുസ്മരിച്ചാണ് വഹാബ് പിണറായിയെ പുകഴ്ത്തിയത്.

പിണറായിയുടെ കൂടെ ഒട്ടേറെ യാത്ര ചെയ്തിട്ടുണ്ട്. കൈരളി ചാനലില്‍ പണമിടപാട് നടത്തിയിട്ടുണ്ട്. അപ്പോഴൊക്കെ പിണറായിയുടെ സ്വഭാവഗുണം തന്നെ ആകര്‍ഷിച്ചതാണ്.

പഴയ ആളൊന്നുമല്ല പിണറായി ഇന്ന്. അദ്ദേഹം ആളാകെ മാറിപ്പോയെന്നും വഹാബ് പറഞ്ഞു.

പിണറായി തനിക്ക് ഗുരുതുല്യനാണെന്നാണ് എം.കെ മുനീര്‍ അഭിപ്രായപ്പെട്ടത്. അദ്ദേഹം ഉയര്‍ത്തിപ്പിടിക്കുന്ന മതേനിരപേക്ഷ നിലപാട് പ്രശംസനീയമാണ്. രാഷ്ട്രീയമായി വിരുദ്ധ ചേരിയിലാണെങ്കിലും അദ്ദേഹവുമായി തനിക്കുള്ള ബന്ധം വളരെ വലുതാണെന്നും മുനീര്‍ പറഞ്ഞു.

മുഖ്യമന്ത്രിക്ക് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ഒരുക്കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.