സമീപ കാലത്ത് മലയാള സിനിമയില്‍ ഏറ്റുവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട തിരക്കഥാകൃത്താണ് മുരളി ഗോപി. കൃത്യമായ രാഷ്ട്രീയം ഉള്‍ക്കൊള്ളിച്ച് കൊണ്ടുള്ള അദ്ദേഹത്തിന്റെ തിരക്കഥകളില്‍ പിറന്ന ചിത്രങ്ങളെല്ലാം സിനിമാ ലോകത്ത് വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. തിരക്കഥാകൃത്ത് എന്നതിന് പുറമെ അഭിനേതാവ് എന്ന നിലയിലും മുരളി ഗോപി ഇന്ന് പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയനാണ്. 2004ല്‍ പുറത്തിറങ്ങിയ ലാല്‍ ജോസ് ചിത്രം രസികനില്‍ കാള ഭാസ്‌കരന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് അഭിനയം തുടങ്ങിയ താരം ഭ്രമരം സിനിമയിലേതടക്കം ഒട്ടനവധി അഭിനയപ്രാധാന്യമുള്ള വേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്നു.
മലയാളത്തിലെ സീനിയര്‍ സംവിധായകന്‍ ബ്ലെസി തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2009ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഭ്രമരം. ശിവന്‍കുട്ടി എന്ന കഥാപാത്രമായി മോഹന്‍ലാല്‍ ഗംഭീര പെര്‍ഫോമന്‍സ് കാഴ്ചവെച്ച ചിത്രം ബ്ലെസി എന്ന സംവിധായകന്റെ കരിയറിലെ തന്നെ വലിയ പ്രശംസ പിടിച്ചുപറ്റിയ ചിത്രമായിരുന്നു. ചിത്രത്തില്‍ ഡോ.അലക്‌സാണ്ടര്‍ വര്‍ഗീസ് എന്ന കഥാപാത്രത്തെയായിരുന്നു മുരളി ഗോപി അവതരിപ്പിച്ചത്.
മുരളി ഗോപി. Photo: Screen Grab/ Cue Studio/ Youtube.com
അഭിനയ ജീവിത്തിന്റെ ആരംഭകാലത്ത് ഭ്രമരത്തില്‍ അഭിനയിച്ചതിനെ കുറിച്ച് മുരളി ഗോപി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. മുരളി തിരക്കഥയെഴുതി അഭിനയിക്കുന്ന പുതിയ ചിത്രം അനന്തന്‍ കാടുമായി ബന്ധപ്പെട്ട് ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അഭിനയം എന്ന് പറയുമ്പോള്‍ എപ്പോഴും ഗിവ് ആന്‍ഡ് ടേക്ക് ആണല്ലോ. റിയാക്ഷനാണ് അഭിനയം. അത്രയും കണ്‍വിന്‍സിങ്ങായി ഒരാള്‍ നിങ്ങളുടെ മുമ്പില്‍ പെര്‍ഫോം ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് റിയാക്ട് ചെയ്യേണ്ട ജോലി മാത്രമേ അവിടെയുള്ളൂ. ലാലേട്ടന്‍ ഭ്രമരത്തിന്റെ ക്ലൈമാക്‌സ് സീനില്‍ അങ്ങനെ പെര്‍ഫോം ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാണ്. ചിത്രത്തിലെ കഥാപാത്രത്തെ മനസിലാക്കി അതിനനുസരിച്ച് റിയാക്ട് ചെയ്യേണ്ട ആവശ്യം മാത്രമേ നിങ്ങള്‍ക്കുള്ളൂ,’ മുരളി ഗോപി പറഞ്ഞു.
മുരളി ഭ്രമരത്തിന്റെ സെറ്റില്‍. Photo: Facebook/ Murali Gopy
തമിഴ് നടന്‍ ആര്യയെ നായകനാക്കി ജിയന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലറാണ് അനന്തന്‍ കാട്. ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. ചിത്രത്തില്‍ ഇന്ദ്രന്‍സ്, വിജയരാഘവന്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
Content Highlight: Murali Gopy talks about his experience in Acting Bhramram
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.