മലയാളികള്‍ക്ക് ഏറെ പരിചിതയായ താരമാണ് മുക്ത. അഭിനേത്രിയായും നര്‍ത്തകിയായുമെല്ലാം തിളങ്ങിയ മുക്ത സോഷ്യല്‍ മീഡിയയിലും സജീവമാണ്.
ബാലതാരമായി സിനിമയിലെത്തിയ മുക്തയുടെ പാത പിന്‍തുടരുകയാണ് കണ്‍മണിയെന്ന മകള്‍ കിയാര. എം. പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന ‘ പത്താം വളവ്’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് കിയാര സിനിമാ ലോകത്ത് ചുവടുറപ്പിക്കാന്‍ ഒരുങ്ങുന്നത്.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് മുക്ത തന്റെ സന്തോഷം പങ്കുവെച്ചത്. ‘പുതിയ ചുവടുവെപ്പ്, നന്ദി ശ്രീ പദ്മകുമാര്‍’ എന്ന അടിക്കുറിപ്പോടെ ഭര്‍ത്താവിനും മകള്‍ക്കും സംവിധായകന്‍ പദ്മകുമാറിനുമൊപ്പമുളള ചിത്രം സഹിതമാണ് മുക്ത വാര്‍ത്ത പങ്കുവെച്ചത്.
അതേസമയം, കിയാര എന്ന പേരിനേക്കാള്‍ സോഷ്യല്‍ മീഡിയ ആരാധകര്‍ക്ക് പരിചയം കണ്‍മണി എന്ന പേരാണ്.
ഗായിക റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയാണ് മുക്തയുടെ ഭര്‍ത്താവ്. റിമി ടോമിയുടെ യു ട്യൂബ് ചാനലിലെ സ്ഥിരം അതിഥിയാണ് കണ്‍മണി. അതുകൊണ്ട് തന്നെ പ്രേക്ഷകരും ഈ വാര്‍ത്തയില്‍ സന്തോഷിക്കുമെന്ന് ഉറപ്പാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Muktha’s daughter Kiara to step into movies
