mrm


നിയമസഭാ തെരഞ്ഞെടുപ്പടുത്ത ഉത്തര്‍പ്രദേശില്‍ നിന്നാരംഭിക്കുന്ന പ്രചരണ പരിപാടികള്‍ മുസ്‌ലിം സ്ത്രീകളെ ലക്ഷ്യമിട്ടാണ് സംഘടിപ്പിക്കുന്നത്. വോട്ടു ലക്ഷ്യമിട്ടാണ് മഞ്ചിന്റെ പുതിയ നീക്കം.


ന്യൂദല്‍ഹി:  മുത്തലാഖിനെതിരെ രാജ്യവ്യാപകമായി പ്രചരണവുമായി ആര്‍.എസ്.എസിന്റെ ന്യൂനപക്ഷ സംഘടനയായ മുസ്‌ലിം രാഷ്ട്രീയ മഞ്ച്. നിയമസഭാ തെരഞ്ഞെടുപ്പടുത്ത ഉത്തര്‍പ്രദേശില്‍ നിന്നാരംഭിക്കുന്ന പ്രചരണ പരിപാടികള്‍ മുസ്‌ലിം സ്ത്രീകളെ ലക്ഷ്യമിട്ടാണ് സംഘടിപ്പിക്കുന്നത്.

ആര്‍.എസ്.എസിന്റെ ദേശീയ എക്‌സിക്യൂട്ടീവ് അംഗവും രാഷ്ട്രീയ മഞ്ച് “മാര്‍ഗ നിര്‍ദേശകു”മായ ഇന്ദ്രേഷ് കുമാറും സംഘടനയുടെ ദേശീയ കണ്‍വീനര്‍ മുഹമ്മദ് അഫ്‌സലുമാണ് “ജല്‍സാസ്” എന്ന പേരില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. വോട്ടു ലക്ഷ്യമിട്ടാണ് മഞ്ചിന്റെ പുതിയ നീക്കം.

mrm-1

മതത്തിനും ജാതിക്കും അതീതമായി രാജ്യത്തിന് വേണ്ടി വോട്ടു ചെയ്യണമെന്നാണ് മുസ്‌ലിംങ്ങളോട് പറയാനുള്ളതെന്ന് മുസ്‌ലിം രാഷ്ട്രീയ മഞ്ച് ദേശീയ കണ്‍വീനര്‍ മഹിരാജ്ധ്വജ് പറഞ്ഞു. എന്‍.ഡി.എ ഭരണത്തിന് കീഴില്‍ എല്ലാ സമുദായങ്ങള്‍ക്കും ഗുണം കിട്ടിയിട്ടുണ്ടെന്നും ധ്വജ് പറഞ്ഞു.

മുസ്‌ലിം സമുദായത്തെ സ്വാധീനിക്കുന്നതിനായി 2002ല്‍ ആര്‍.എസ്.എസ് തലവനായിരുന്ന സുദര്‍ശനാണ് മുസ്‌ലിം രാഷ്ട്രീയ മഞ്ച് രൂപീകരിച്ചിരുന്നത്.