കഴിഞ്ഞ വര്‍ഷം അക്ഷരാര്‍ത്ഥത്തില്‍ മോഹന്‍ലാലിന്റെ വര്‍ഷമായിരുന്നുവെന്ന് പറയാം. തുടരും, എമ്പുരാന്‍, ഹൃദയപൂര്‍വ്വം എന്നിങ്ങനെ തുടര്‍ച്ചയായ ഹിറ്റുകള്‍ ബോക്‌സ് ഓഫീസില്‍ കൊണ്ടുവന്ന നടന്റെ വരാനിരിക്കുന്ന ദൃശ്യം മൂന്നാം ഭാഗത്തിനും വന്‍ ഹൈപ്പാണ് ഉള്ളത്. കഴിഞ്ഞ കുറച്ച് കാലമായി താരം പുതിയ സംവിധായകരുമായി കൈകോര്‍ക്കുന്നുവെന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു.
ഇപ്പോഴിതാ യുവ സംവിധായകനായ കൃഷാന്ദ് ആര്‍.കെ തന്റെ അടുത്ത പ്രൊജക്ടുമായി ബന്ധപ്പെട്ട് പങ്കുെവച്ച കാര്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. മോഹന്‍ലാലുമായി താനൊരു സിനിമ ചെയ്യുന്നുണ്ടെന്നും അതിന്റെ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും കൃഷാന്ദ് പറയുന്നു. ഇതോടെ താരം കൃഷാന്ദുമായി സിനിമ ചെയ്യുമെന്ന കാര്യത്തില്‍ ഏറെക്കുറെ വ്യക്തത വന്നിട്ടുണ്ട്.
‘ഒരു കഥ നമ്മള്‍ ഡിസ്‌ക്കസ് ചെയ്തിരുന്നു. അതിന്റെ ഫര്‍ദര്‍ ഡെവലപ്‌മെന്റ്‌സിലേക്ക് കടന്നിട്ടുണ്ട്. അതുപോലെ ഇന്‍ട്രസ്റ്റിങ്ങായ കുറച്ച് തിരക്കഥകള്‍ കൂടി കിട്ടിയിട്ടുണ്ട്. അതും ചര്‍ച്ചയിലുണ്ട്.’ കൃഷാന്ദിന്റെ വാക്കുകള്‍.
ദൃശ്യത്തിന് ശേഷം തരുണ്‍മൂര്‍ത്തി സംവിധാനം ചെയ്യുന്ന L366 ആണ് മോഹന്‍ലാലിന്റേതായി വരാനിരിക്കുന്ന ചിത്രം. തുടരും സിനിമയിലൂടെ ഇന്‍ഡസ്ട്രി ഹിറ്റ് അടിച്ച കോമ്പോ വീണ്ടുമൊന്നിക്കുന്നുവെന്ന വാര്‍ത്ത ആരാധകര്‍ ഏറ്റെടുത്തിരുന്നു.
കഴിഞ്ഞദിവസം ചിത്രത്തിലെ മോഹന്‍ലാലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നിരുന്നു. പൊലീസ് വേഷത്തിലുള്ള താരത്തിന്റെ ലുക്ക് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.12th മാന്‍ ശേഷം മോഹന്‍ലാല്‍ പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് L366.
അതേസമയം ആവാസവ്യൂഹം, പുരുഷ പ്രേതം എന്ന സിനിമകളിലൂടെ പ്രേക്ഷക പ്രീതി നേടിയ കൃഷാന്ദിന്റെ വാരാനിരിക്കുന്ന ചിത്രമാണ് മസ്തിഷ്‌ക മരണം. രജിഷ വിജയന്‍, ജഗദീഷ്, ദിവ്യ പ്രഭ എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു.
Content Highlight: Mohanlal teams up with Krishandh Rk