നാലുപതിറ്റാണ്ടിലധികമായി മലയാള സിനിമയുടെ അമരക്കാരനായി തുടരുന്ന അഭിനേതാവാണ് മോഹന്‍ലാല്‍. മഞ്ഞില്‍ വിരഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെ വില്ലന്‍ വേഷത്തില്‍ മലയാളികള്‍ക്ക് മുമ്പിലെത്തിയ മോഹന്‍ലാല്‍ ഇന്ന് മലയാളത്തിലെ ഏറ്റവും വലിയ സ്റ്റാര്‍ വാല്യൂവുള്ള താരമാണ്. മോഹന്‍ലാലിന്റെയും പങ്കാളി സുചിത്ര മോഹന്‍ലാലിന്റെയും മകളായ വിസ്മയ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ഓഗസ്റ്റ് ഏഴിന് തിയേറ്ററുകളിലെത്തുന്ന തുടക്കം. ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ക്കും ഇവന്റുകള്‍ക്കുമായി മോഹന്‍ലാലും സുചിത്രയും ഒന്നിച്ചായിരുന്നു എത്തിയത്.
കഴിഞ്ഞ ദിവസം മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ അഭിനയ ജീവിതത്തില്‍ എങ്ങനെയാണ് സുചിത്ര തന്നെ സപ്പോര്‍ട്ട് ചെയ്യുന്നതെന്നതിനെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഒരു അഭിനേതാവിനെ വിവാഹം കഴിക്കാനുള്ള തീരുമാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാലും സംസാരിച്ചു.
‘സുചിത്ര ഒരു സിനിമാ ഫാമിലിയില്‍ നിന്നാണല്ലോ വന്നിരിക്കുന്നത്. അവര്‍ ജനിച്ച് വീണ സമയം തൊട്ട് സിനിമയാണ് കണ്ടിരിക്കുന്നത്. തമിഴ്, തെലുങ്ക് സിനിമയിലെ എല്ലാവരും വീട്ടില്‍ വരികയും അവരെയെല്ലാം കാണുകയും ആ യൂണിവേഴ്‌സില്‍ വളരുകയും ചെയ്ത ആളാണ്. അതുകൊണ്ട് തന്നെ അവര്‍ക്ക് സിനിമയെ കുറിച്ച് അറിയാം. സിനിമയിലെ എല്ലാ നന്മകളും തിന്മകളും എളുപ്പത്തില്‍ തിരിച്ചറിയാന്‍ സുചിത്രയ്ക്ക് സാധിക്കും.
അല്ലാത്തവര്‍ക്ക് വലിയ ഒരു പ്രശ്‌നം ഉണ്ടായേക്കാം. കാരണം നമ്മള്‍ വീട്ടില്‍ ലേറ്റായി എത്തുകയും ഷൂട്ടിന്റെ ഭാഗമായി മാറി നില്‍ക്കുകയും ചെയ്യുന്നത് മറ്റൊരാളാണെങ്കില്‍ പ്രശ്‌നമായി മാറിയേക്കാം. അതുകൊണ്ട് തന്നെ അവര്‍ ഒരു സപ്പോര്‍ട്ട് സിസ്റ്റം ആണ്. അല്ലാതെ രാവിലെ തൊട്ട് ഓരോ കാര്യം പറഞ്ഞ് വഴക്ക് പറഞ്ഞിരുന്നാല്‍ നമ്മളെ ബാധിക്കും. അതുകൊണ്ട് തന്നെ ഇതെല്ലാം നന്നായി മനസിലാക്കാന്‍ സാധിക്കുന്ന ഒരാളെ കിട്ടിയത് എന്നെ സംബന്ധിച്ചിടത്തോളം വലിയ ഭാഗ്യവും അനുഗ്രഹവുമായാണ് കാണുന്നത്,’ മോഹന്‍ലാല്‍ പറഞ്ഞു.
കല്യാണം കഴിക്കുന്നതിന് മുമ്പ് നീയൊരു ആക്ടറെയാണ് കല്യാണം കഴിക്കാന്‍ പോകുന്നതെന്ന് ആലോചിച്ചുകൊള്ളാന്‍ പിതാവ് തന്റെ അടുത്ത് പറഞ്ഞിരുന്നുവെന്ന് പറയുകയാണ് സുചിത്ര. തന്റെ അമ്മയെ കണ്ടാണ് വളര്‍ന്നതെന്നും, അച്ഛന്‍ വീട്ടില്‍ ലേറ്റായെത്തുമ്പോഴും സിനിമയുടെ ഭാഗമായി വീട്ടില്‍ നിന്ന് മാറി നിന്നപ്പോഴും അമ്മ എങ്ങനെയാണ് വീടും കുട്ടികളെയും കൈകാര്യം ചെയ്തതെന്ന് തനിക്ക് അറിയാമായിരുന്നുവെന്ന് അവര്‍ പറഞ്ഞു. അതിനാല്‍ ഈ കാര്യങ്ങളെല്ലാം തന്നെ സംബന്ധിച്ച് സാധാരണമായിരുന്നുവെന്നും സുചിത്ര കൂട്ടിച്ചേര്‍ത്തു.
Content Highlight: Mohanlal and Wife Suchithra Mohanlal talks about their Married life