ജൂഡ് ആന്തണി ജോസഫിന്റെ സംവിധാനത്തില്‍ മോഹന്‍ലാലിന്റെ മകള്‍ വിസ്മയ പ്രധാന കഥാപാത്രത്തിലെത്തിയ തുടക്കം തിയേറ്ററില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്.
ചിത്രത്തിലെ വിസ്മയയുടെ പ്രകടനം അക്ഷരാര്‍ത്ഥത്തില്‍ പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്. ഒരു തുടക്കക്കാരിയുടെ പതര്‍ച്ചയേതുമില്ലാതെ ചിത്രത്തിലെ പല രംഗങ്ങളിലും അവര്‍ വിസ്മയിപ്പിക്കുന്നുണ്ട്. ആക്ഷന്‍ രംഗങ്ങളിലുള്‍പ്പെടെ അസാമാന്യമായ പെര്‍ഫോമന്‍സാണ് വിസ്മയ കാഴ്ചവെച്ചത്.
ആക്ഷന്‍ രംഗങ്ങളില്‍ വിസ്മയയ്ക്കുള്ള അപ്പര്‍ ഹാന്‍ഡിനെ കുറിച്ച് സംസാരിക്കുകയാണ് മോഹന്‍ലാല്‍. മായ നന്നായി ആക്ഷന്‍ ചെയ്യാന്‍ കഴിയുന്ന ആളാണെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നെന്ന് അമൃതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറയുന്നുണ്ട്.
‘ സിനിമയിലെ ആക്ഷന്‍ എന്ന് പറയുന്നത് ഒരു ബ്യൂട്ടിഫുള്‍ ഡാന്‍സ് ആണ്. കൊറിയോഗ്രാഫിയാണ്. അത് നന്നായിട്ട് ചെയ്യാന്‍ പറ്റിയാല്‍ ഏറ്റവും നന്നായി ആക്ഷന്‍ ചെയ്യാന്‍ പറ്റും.
മായ നന്നായിട്ട് ആക്ഷന്‍ ചെയ്യാന്‍ പറ്റുന്ന ആളാണെന്നാണ് ഞാന്‍ കരുതുന്നത്. കാരണം മായ പഠിച്ച മൊയ്ത്തായ്യുടെ ഒരുപാട് റീല്‍സ് ഞാന്‍ കണ്ടിട്ടുണ്ട്. അവരുടെ ഡാന്‍സുകള്‍ കണ്ടിട്ടുണ്ട്. അവള്‍ക്ക് ആ ഫ്‌ളെക്‌സിബിലിറ്റിയുണ്ട്.
പിന്നെ നല്ല കോണ്‍സന്‍ട്രേഷന്‍ വേണം. ഇതൊരു മെഡിറ്റേഷന്‍ പോലെയാണ്. അപ്പോള്‍ പിന്നെ വളരെ സൂക്ഷിച്ച് ചെയ്യണം എന്ന് പറയാന്‍ മാത്രമേയുള്ളൂ.
സിനിമയിലെ ഹൈയസ്റ്റ് മേക്ക് ബിലീഫ് ആണ് ആക്ഷന്‍ എന്ന് പറയുന്നത്. ഒരാളെ ഇടിച്ചിട്ടല്ലല്ലോ ചെയ്യുന്നത്. പിന്നെ ഇതൊക്കെ നമ്മുടെ ജീവിതത്തെ സഹായിക്കും. ഫോക്കസ് വരും. കണ്‍ട്രോള്‍ഡ് ആവും.
പിന്നെ അതിനേക്കാളൊക്കെ ഉപരി നമ്മളെ ഉപദ്രവിച്ചാല്‍ അവന് കുഴപ്പമാകുമെന്ന് അവന് അറിയാം. അതുകൊണ്ട് നമ്മളെ ഉപദ്രവിക്കാതിരിക്കാനേ നോക്കുള്ളൂ,’ മോഹന്‍ലാല്‍ പറഞ്ഞു.
Content Highlight: Mohanlal about Vismayas Action and Thudakkam Movie
ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.