തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി ആറിന് കേരളത്തിലെത്തും. ലോക്‌സഭ തെരഞ്ഞെടുപ്പിനായുള്ള ഒരുക്കത്തിനാണ് പ്രധാനമന്ത്രി എത്തുന്നത്.

ജനുവരി ആറിന് പത്തനംതിട്ടയിലെ റാലിയില്‍ മോദി പങ്കെടുക്കും. ജനുവരി 26ന് തൃശൂരിലെ റാലിയിലും പ്രധാനമന്ത്രി പങ്കെടുക്കും എന്നും റിപ്പോര്‍ട്ടുണ്ട.

Also Read:  മൈക്രോസോഫ്റ്റില്‍ നിന്ന് സോഫ്റ്റ്‌വെയറുകള്‍ വാങ്ങാനുള്ള തീരുമാനം പുനപരിശോധിക്കണം; മുഖ്യമന്ത്രിക്ക് വി.എസിന്റെ കത്ത്

തിരുവനന്തപുരം ഉള്‍പ്പടെ 3 മണ്ഡലങ്ങളില്‍ പ്രധാനമന്ത്രിയെ ഉള്‍െപ്പടുത്തി റാലി നടത്താന്‍ ബി.ജെ.പി ഒരുങ്ങുന്നതായി നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതുവരെ ബി.ജെ.പി ജയിക്കാത്തതും എന്നാല്‍ നിര്‍ണ്ണായക വോട്ട് സ്വാധീനവും ഉള്ള 122 ലോക്‌സഭാ മണ്ഡലങ്ങളില്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ബി.ജെ.പി യുടെ പദ്ധതിയുടെ ഭാഗമാണിതെന്നാണ് വിലയിരുത്തല്‍.

മോദിക്ക് പുറമേ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ യും ഡിസംബര്‍ അവസാനത്തോടെ കേരളത്തിലെത്തും. ഡിസംബര്‍ 31ന് പാലക്കാട് നടക്കുന്ന റാലിയില്‍ അമിത് ഷാ പങ്കെടുക്കും.