എഡിറ്റര്‍
എഡിറ്റര്‍
മോദി വെറും കോമാളി വേഷക്കാരന്‍; മോദിയെ പ്രഗത്ഭനായി ചിത്രീകരിക്കാന്‍ ശ്രമമെന്നും എം.കെ മുനീര്‍
എഡിറ്റര്‍
Saturday 23rd September 2017 11:01pm

കണ്ണൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് എം.കെ. മുനീര്‍ എം.എല്‍.എ കോമാളിവേഷക്കാരനായ പ്രധാനമന്ത്രിയെ പ്രഗത്ഭനായി ചിത്രീകരിക്കാനാണ് ശ്രമം നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കോമാളിപരിവേഷം നല്‍കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിക്കുകയായിരുന്നു എന്നാല്‍ ഇപ്പോള്‍ രാഹുലിനെ ഭാവി പ്രധാനമന്ത്രിയെന്നാണ് അവര്‍ വിശേഷിപ്പിക്കുന്നത്.

അടുത്ത മാസം നടത്തുന്ന രാപ്പകല്‍ സമരത്തിനു മുന്നോടിയായി ചേര്‍ന്ന യുഡിഎഫ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോദിയുടെ വേഷം, നടത്തം, പ്രസംഗങ്ങള്‍… എല്ലാം നോക്കിയാല്‍ മനസ്സിലാവും. നടക്കുമ്പോള്‍ പീപ്പീ ഒച്ചയുണ്ടാക്കുന്ന, പിന്നില്‍ ലൈറ്റ് കത്തുന്ന ഷൂസ് ഇട്ടാണു മോദി വിദേശത്തു പോയത്. സ്വന്തം പേര് എഴുതിയ കോട്ടുമിട്ടു യു.എസ് പ്രസിഡന്റിനെ സ്വീകരിക്കാന്‍ പോയി. ഇങ്ങനെയുള്ള ആളാണു രാജ്യത്തെ ഏറ്റവും പ്രഗത്ഭനായി ചിത്രീകരിക്കപ്പെടുന്നത്. അദ്ദേഹം പരിഹസിച്ചു.


Also Read സ്വച്ഛ് ഭാരത് ക്യാമ്പയിനില്‍ പങ്കെടുക്കാന്‍ രഹാനെയെ ക്ഷണിച്ച് മോദി; മറുപടിയുമായി താരം


നോട്ട് നിരോധനം ജിഡിപി കുറയാനിടയാക്കുമെന്നു മന്‍മോഹന്‍ സിങ് പാര്‍ലിമെന്റിലെ ഉജ്വലമായ പ്രസംഗത്തില്‍ പറഞ്ഞപ്പോള്‍, നിങ്ങളിതെവിടെനിന്നാണു പഠിച്ചതെന്നു പരിഹസിക്കാനാണ്് മോദി ശ്രമിച്ചത് . പക്ഷേ പിന്നീട് അദ്ദേഹം പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

Advertisement