ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
കുപ്പിവെള്ള നിരോധനം പ്രഹസനമാകുമോ?
ന്യൂസ് ഡെസ്‌ക്
Wednesday 19th December 2018 9:54am
Wednesday 19th December 2018 9:54am

പ്ലാസ്റ്റിക് നിരോധനത്തിന്റെ ആദ്യപടിയെന്നോണമാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും വഞ്ചിവീടുകളിലും ഒറ്റത്തവണ ഉപയോഗിക്കുന്ന മിനറല്‍ വാട്ടര്‍ ബോട്ടിലുകള്‍ നിരോധിക്കാന്‍ തീരുമാനമായത്. കേരള മലിനീകരണ നിയന്ത്രണ ബോര്‍ഡാണ് നടപടിക്ക് നേതൃത്വം നല്‍കുന്നത്. ജനുവരി ഒന്നുമുതലാകും നിരോധനം നടപ്പിലാക്കുക.

എന്നാല്‍ ഉദ്യോഗസ്ഥ തലത്തിലെ പിടിപ്പുകേട് മൂലം പദ്ധതി അവതാളത്തിലാകുന്ന കാഴ്ചയാകും പുതുവര്‍ഷത്തില്‍ കേരളം കാത്തിരിക്കുക. ആറുമാസം മുന്‍പാണ് നിരോധനത്തിനായുള്ള സര്‍ക്കുലര്‍ ബോര്‍ഡ് പുറത്തിറക്കുന്നത്. പക്ഷേ, ഇതുവരെ ഹോട്ടല്‍ ഉടമകള്‍ക്കോ റിസോര്‍ട്ട് ഉടമകള്‍ക്കോ നിരോധനത്തെകുറിച്ച് ഔദ്യോഗികമായ യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ല.

പത്രമാധ്യമങ്ങളില്‍ നിന്ന് ലഭിച്ചതല്ലാതെ ഉദ്യോഗസ്ഥര്‍ നേരിട്ട് സംസാരിച്ചിട്ടില്ലെന്ന് ഹോട്ടല്‍ ഉടമകളുടെ അസോസിയേഷന്‍ സാക്ഷ്യപ്പെടുത്തുന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡുമായി സംസാരിച്ചപ്പോള്‍ കൃത്യമായ വിശദീകരണം നല്‍കാന്‍ തയാറായില്ല. ചിലര്‍ പറയുന്നത് ഇങ്ങനെയൊരു അറിയിപ്പുമായി ബന്ധപ്പെട്ട് അറിവില്ലെന്നാണ്.

ഭൂമി പ്ലാസ്റ്റിക് മുക്തമാക്കേണ്ട ആസുരകാലത്താണ് ജീവിക്കുന്നത്. കഴിഞ്ഞ പ്രളയകാലത്ത് നാം പുഴകളില്‍ തള്ളിയ പ്ലാസ്റ്റിക് ഒന്നടങ്കം കരയ്ക്ക് തിരിച്ചെത്തിയപ്പോള്‍ അതിന്റെ തീവ്രത തിരിച്ചറിഞ്ഞതാണ്. ലോകരാജ്യങ്ങള്‍ പ്ലാസ്റ്റിക്കില്‍ നിന്ന് മാറി നടക്കുമ്പോള്‍ ഉദ്യോഗസ്ഥരുടെ പിടിപ്പുകേടുമൂലം പ്ലാസ്റ്റിക് നിരോധനത്തിന്റെ ആദ്യപടി അവതാളത്തിലാകുമോയെന്ന ആശങ്കയിലാണ് പാരിസ്ഥിതി പ്രവര്‍ത്തകര്‍.