സുധീഷ്, പുതുമുഖം ജിനീഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിഷ്ണു ശര്‍മ സംവിധാനം ചെയ്യുന്ന ‘മൈന്‍ഡ്പവര്‍ മണിക്കുട്ടന്‍’ എന്ന ചിത്രത്തിന്റെ പൂജ ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രത്തില്‍ വെച്ച് നടന്നു. ഹൈവേ ഗാര്‍ഡന്‍ ഹോട്ടലില്‍ വെച്ച് നടന്ന സല്‍കാരത്തില്‍ സുധീഷ്, ജിനീഷ്, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, വിഷ്ണു, സംവിധായകന്‍ വിഷ്ണു ശര്‍മ, നിര്‍മാതാക്കള്‍ ആയ ശങ്കര്‍ എസ്, സുമേഷ് പണിക്കര്‍, ഗാനരചയിതാവ് രാജീവ് ആലുങ്കല്‍, ക്യാമറമാന്‍ പി. സുകുമാരന്‍ തുടങ്ങി ചലച്ചിത്രരംഗത്തെ പ്രമുഖരും പങ്കെടുത്ത് സംസാരിച്ചു.

വി.ജെ. ഫ്‌ലൈ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ശങ്കര്‍ എസ്, സുമേഷ് പണിക്കര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ഫാമിലി എന്റര്‍ടെയ്‌നര്‍ ചിത്രത്തിന്റെ ഛായാഗ്രഹണം പി. സുകുമാര്‍ നിര്‍വഹിക്കുന്നു. ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഗോപി സുന്ദര്‍ നിര്‍വ്വഹിക്കുന്നു.

തിരക്കഥ-ജിനീഷ്- വിഷ്ണു, ഗാനരചന- രാജീവ് ആലുങ്കല്‍, മേക്കപ്പ്-മനോജ് അങ്കമാലി, വസ്ത്രാലങ്കാരം- അരുണ്‍ മനോഹര്‍, കലാ സംവിധാനം- കോയാസ്, അസ്സോസ്സിയേറ്റ് ഡയറക്ടര്‍-മനേഷ് ഭാര്‍ഗവന്‍, പ്രൊജക്ട് ഡിസൈനര്‍-ശശി പൊതുവാള്‍, നിര്‍മാണ നിര്‍വഹണം-വിനോദ് പറവൂര്‍, സ്റ്റില്‍സ്-കാഞ്ചന്‍, പി.ആര്‍.ഒ. സുനിത സുനില്‍, പബ്ലിസിറ്റി ഡിസൈന്‍-മനോജ് ഡാവിഞ്ചി

Content Highlight: mind power manykuttan pooja held